ൈജസൽ പറയുന്നു ‘സ്നേഹത്തിന് ഹൃദയം നിറയെ നന്ദി. പക്ഷെ...’
text_fieldsമനാമ: മത്സ്യതൊഴിലാളി പ്രതിനിധികൾ എന്ന നിലയിൽ തന്നെയും സഹപ്രവർത്തകരെയും മലയാളി സമൂഹം ആദരിക്കുന്നതിൽ അഭിമാനവും ആഹ്ലാദവും നന്ദിയുമുണ്ടെന്ന് സ്വന്തം ചുമൽ രക്ഷാപ്രവർത്തനത്തിടെ ചവിട്ടുപടിയാക്കിയ ജൈസൽ. ബഹ്റൈനിൽ സീറോ മലബാർ സൊസൈറ്റി നൽകിയ സ്വീകരണത്തിൽ പെങ്കടുക്കാൻ എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. മത്സ്യതൊഴിലാളികൾക്ക് രക്ഷാപ്രവർത്തനത്തിെൻറ പേരിൽ നൽകുന്ന സ്വീകരണങ്ങൾക്ക് നന്ദിയുണ്ട്. എന്നാൽ അവഗണന അനുഭവിക്കുന്ന കടലിെൻറ മക്കളുടെ വേദനയും ഇല്ലായ്മകളും അറിയാനും അത് പരിഹരിക്കാനും പൊതുസമൂഹം തയ്യാറാകണമെന്നും ജൈസൽ അഭ്യർത്ഥിച്ചു. അന്നന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്നവരാണ് കേരളത്തിലെ ലക്ഷോപലക്ഷം മത്സ്യതൊഴിലാളികൾ.
കാറ്റിനോടും കോളിനോടും തിരമാലകളോടും മല്ലിട്ടാണ് ഞങ്ങളുടെ ജീവിതം. എന്നാൽ മരണത്തോട് പൊരുതി കരയിലുള്ളവർക്ക് മീനുമായി വരുന്ന മത്സ്യതൊഴിലാളികളുടെ ജീവിതാവസ്ഥ പുറംലോകം ഒരിക്കലും ഗൗരവത്തിൽ കാണുന്നില്ല. ഒാഖി ദുരന്തത്തിൽപ്പെട്ട് തിരുവനന്തപുരത്തെ നിരവധി മത്സ്യത്തൊഴിലാളികൾ മരിച്ച വിഷയത്തിൽ െപാതുസമൂഹം അവഗണന കാട്ടിയിട്ടുണ്ടെന്നും ജൈസൽ തുറന്നടിച്ചു. വീടില്ലാത്തവരും ഭൂമിയില്ലാത്തവരുമാണ് മത്സ്യത്തൊഴിലാളികളിൽ കൂടുതൽപേരും. ഒരുദിവസം കടലിൽപ്പോയി ഒഴിഞ്ഞ വലയുമായാണ് തിരികെ വരുന്നതെങ്കിൽ അന്ന് പട്ടിണിയായിരിക്കും. മഴക്കാലം വന്നാൽ ഞങ്ങളുടെ അടുപ്പുകൾ പുകയണമെങ്കിൽ കടം വാങ്ങണം. മത്സ്യത്തൊഴിലാളികൾക്ക് ഒരു പ്രശ്നം വരികയാണെങ്കിൽ അത് വീട്ടുകാരുടെയും മത്സ്യതൊഴിലാളി സമൂഹത്തിെൻറയും മാത്രം പരിധികളിൽ ഒതുങ്ങുന്നു.
ദയവായി ഞങ്ങളുടെ സങ്കടങ്ങളും ജീവിത പ്രശ്നങ്ങളും കേൾക്കുവാൻ സമൂഹമനസാക്ഷിയും ഭരണകൂടവും മുന്നോട്ടുവരണമെന്നും ജൈസൽ പറഞ്ഞു ചെറിയബോട്ടുകളിൽ മത്സ്യം പിടിക്കാൻ പോകുന്നവർക്ക് മണ്ണെണ്ണയുടെ അധിക വില താങ്ങാൻ കഴിയാത്ത അവസ്ഥയാണ്. തങ്ങൾ ജോലി ചെയ്യുന്ന താനൂർ^പരപ്പനങ്ങാടി മേഖലയിലെ കടലിൽ ഇപ്പോൾ ചെറുകിട ബോട്ടുകൾക്കും തോണികൾക്കും വൻകിട ബോട്ടുകൾ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വലിയ രണ്ട് ബോട്ടുകൾ ചേർന്ന് ഒറ്റവലിയ വലയിൽ കടലിെൻറ അടിത്തട്ടിലേക്കിറക്കി ഇറക്കി മീൻപിടിക്കുേമ്പാൾ അതിനകത്ത് ചെറിയ മീനുകളും മീൻപാരുകളും ഉൾപ്പെടുന്നു. മത്സ്യ ആവാസ വ്യവസ്ഥയും ഇക്കൂട്ടരുടെ പ്രവൃത്തിയാൽ നശിക്കപ്പെടുന്നു. കഴിഞ്ഞ നിരവധി വർഷങ്ങളായി താനും തെൻറ സുഹൃത്തുക്കളായ മത്സ്യ തൊഴിലാളികളും താനൂർ പോലീസ് സ്റ്റേഷെൻറ നേതൃത്വത്തിലുള്ള മലപ്പുറം ജില്ല ട്രോമകെയർ താനൂർ യൂനിറ്റിെൻറ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. പുഴകളിൽ ആളുകൾ അപകടത്തിൽപ്പെടുേമ്പാൾ ഞങ്ങളെ വിളിക്കും. സ്വന്തം വാഹനങ്ങളിൽ സ്വന്തം പണം കൊണ്ട് ഇന്ധനം നിറച്ച് ഞങ്ങൾ ആ മേഖലകളിലേക്ക് കുതിക്കും. ചിലപ്പോൾ ദിവസങ്ങൾ പഴക്കമുള്ള ശവശരീരങ്ങൾ മുങ്ങിയെടുക്കാനായിരിക്കും ഞങ്ങളെ വിളിക്കുന്നത്. മത്സ്യ തൊഴിലാളികൾക്ക് രക്ഷാപ്രവർത്തനം നടത്താൻ വിവിധ മേഖലകളിലേക്ക് പോകാൻ ഒരു ആംബുലൻസ് വേണമെന്ന ഞങ്ങളുടെ ആവശ്യം ഇനിയും ആരും കേട്ടമട്ടില്ല. രക്ഷാപ്രവർത്തനം നടത്താനും ജീവൻ രക്ഷിക്കാനും സന്തോഷമേയുള്ളൂ എന്നും ജൈസൽ പറഞ്ഞു. തനിക്കൊപ്പം രക്ഷാപ്രവർത്തനം നടത്തിയ സവാദും ബഹ്റൈനിലേക്ക് സന്ദർശനത്തിന് വന്നിട്ടുണ്ട്.
ആദ്യമായാണ് താൻ വിദേശരാജ്യത്തേക്ക് വരുന്നത്. ഇതിനായി അടുത്തിടെയാണ് പാസ്പോർട്ടിന് അപേക്ഷ നൽകിയത്. ഇന്ന് ബാംഗളൂരുവിൽ ഒരു സമൂഹ വിവാഹ പരിപാടിയിൽ തങ്ങളെ ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബർ അഞ്ചിന് യു.എ.ഇയിൽ സ്വീകരണം ഉണ്ട്. തിരുവനന്തപുരം^കാസർകോട് വരെയുള്ള വിവിധ സംഘടനകളുടെ സ്വീകരണ ചടങ്ങുകളിലേക്ക് തങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവർക്കും നന്ദിയുണ്ട്. ഇനിയും ഏത് അത്യാവശ്യ സന്ദർഭങ്ങളിലും രക്ഷാപ്രവർത്തനത്തിന് മത്സ്യ തൊഴിലാളി സമൂഹം മുന്നിലുണ്ടാകുമെന്നും ജൈസൽ പറഞ്ഞു. മലപ്പുറം മുതലമട എന്ന സ്ഥലത്താണ് താൻ ചുമൽ ചവിട്ടുപടിയാക്കിയ സംഭവം ഉണ്ടായത്. വളരെ ശക്തമായ അടിയൊഴുക്കും വെള്ളപ്പൊക്കവും ഉള്ള സ്ഥലമായിരുന്നു. അവിടെ രക്ഷപ്പെടുത്തേണ്ട സ്ത്രീകളിൽ ഒരാൾ സുഖമില്ലാത്ത ആളാണെന്ന് ആരോ പറഞ്ഞിരുന്നു. അവർക്ക് ഡോക്ടർ ബെഡ്റെസ്റ്റ് നിർദേശിച്ചിരിക്കുകയാണെന്നും അറിഞ്ഞു. അതിനാൽ ആ സ്ത്രീക്കുവേണ്ടി താൻ ചവിട്ടുപടിയാകുകയായിരുന്നു. മറ്റുള്ളവരും അപ്പോൾ ചുമലിൽ ചവിട്ടി ബോട്ടിലേക്ക് കയറി. അതിെൻറ വീഡിയോ എടുത്തത് അവിടെയുള്ള നയിംബാപ്പു എന്നയാളായിരുന്നു. എന്നാൽ അതിനെ കുറിച്ചൊന്നും താൻ അന്നേരം അറിഞ്ഞിരുന്നിെല്ലന്നും ജൈസൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
