ജെയിൻ യൂനിവേഴ്സിറ്റി ഇൻഫർമേഷൻ സെന്‍റർ തുറന്നു
text_fieldsജെയിൻ യൂനിവേഴ്സിറ്റി ഇൻഫർമേഷൻ സെന്‍റർ ഉദ്ഘാടനവേളയിൽ യൂനിവേഴ്സിറ്റി പ്രതിനിധി റോഷൻ കെ. ഷാ, ലോറേൽസ് ചെയർമാൻ പി. ഉണ്ണിക്കൃഷ്ണൻ, സി.ഇ.ഒ അബ്ദുൽ ജലീൽ അബ്ദുല്ല എന്നിവർ വിശിഷ്ടാതിഥികളോടൊപ്പം
മനാമ: ജെയിൻ സ്കൂൾ-യൂനിവേഴ്സിറ്റി കാമ്പസുകളിൽ പഠിക്കാൻ ഇനി ബഹ്റൈനിൽ നിന്നും അഡ്‌മിഷൻ എടുക്കാം. ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിൻ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന് കീഴിലുള്ള ജെയിൻ യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തര കോഴ്സുകളിലേക്കും ഇന്‍റർനാഷനൽ റെസിഡൻഷ്യൽ സ്കൂളിലേക്കും അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന ബഹ്‌റൈനിലുള്ള വിദ്യാർഥികളെ സഹായിക്കുന്നതിനായി ജെയിൻ ഗ്രൂപ് ഇൻഫർമേഷൻ സെന്‍റർ ഉദ്ഘാടനം ചെയ്തു. മാഹൂസിലുള്ള ലോറെൽസ് സെന്‍റർ ഫോർ ഗ്ലോബൽ എജുക്കേഷനിലാണ് ഓഫിസ് സ്ഥിതിചെയ്യുന്നത്. ഉദ്ഘാടന ചടങ്ങിൽ ജെയിൻ യൂനിവേഴ്സിറ്റി പ്രതിനിധി റോഷൻ കെ. ഷായും ലോറെൽസ് മാനേജ്‌മന്‍റ് പ്രതിനിധികളും രക്ഷിതാക്കളും സംബന്ധിച്ചു.
അഡ്മിഷൻ സംബന്ധമായ എല്ലാ വിവരങ്ങളും നൽകുന്നതോടൊപ്പം സ്കോളർഷിപ്പുകളും മാർഗനിർദേശവും നൽകാൻ ബഹ്‌റൈൻ ഓഫിസിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജെയിൻ യൂനിവേഴ്സിറ്റി ഇന്‍റർനാഷനൽ റിലേഷൻസ് ഹെഡ് സന്തോഷ് കുമാർ ചൗധരി പറഞ്ഞു.
ഇൻഫോർമേഷൻ ഓഫിസ് തുറന്നതിലൂടെ ജെയിൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസുകളിലും ഓൺലൈനിലും പഠിക്കാനുള്ള മികച്ച സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നതെന്ന് ലോറെൽസ് സെന്‍റർ സി.ഇ.ഒ അബ്ദുൽ ജലീൽ അബ്ദുല്ല പറഞ്ഞു. 2022 അക്കാദമിക് വർഷത്തേക്കുള്ള അഡ്‌മിഷൻ ലോറേൽസ് സെന്‍ററിൽ ആരംഭിച്ചു കഴിഞ്ഞു.
ഇന്ത്യയിലെ ഏറ്റവും ഉയർന്ന യൂനിവേഴ്സിറ്റി ഗ്രേഡിങ് ആയ നാക് എ പ്ലസ് പ്ലസ് കരസ്ഥമാക്കിയ ജെയിൻ യൂനിവേഴ്സിറ്റി കോഴ്സുകൾ ബഹ്റൈനിൽനിന്ന് തിരഞ്ഞെടുക്കാവുന്ന മികച്ച ബിരുദ ബിരുദാനന്തര കോഴ്‌സുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഡ്‌മിഷനും കൂടുതൽ വിവരങ്ങൾക്കും 36458340, 33644194 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.