‘ജയ് ഹോ’ റിലീസ് ചെയ്തു
text_fields‘ജയ് ഹോ’ സ്വാതന്ത്ര്യദിന ആൽബം പ്രകാശനം ചെയ്യുന്നു
മനാമ: പ്രവാസഭൂമികയുടെ ചരിത്രത്തിലാദ്യമായി 79ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ എ.കെ.സി.സി ലിൻസാ മീഡിയയുമായി സഹകരിച്ച് നിർമിച്ച ആൽബം ‘ജയ് ഹോ’ റിലീസ് ചെയ്തു. ഡോ. പി.വി. ജയദേവൻ രചിച്ച മനോഹരമായ വരികൾക്ക്, വിനോദ് ആറ്റിങ്ങലിന്റെ സംവിധാനത്തിൽ, ജേക്കബ് ക്രിയേറ്റീവ് ബീസ് ആണ് ‘ജയ് ഹോ’ ഒരുക്കിയത്. ബഹ്റൈൻ എ.കെ.സി.സി സാഹിത്യവിഭാഗം കൺവീനർ, ജോജി കുര്യൻ, ജിബി അലക്സിന് നൽകി പ്രകാശനം ചെയ്തു.
ഇത്തരമൊരു അവസരം ലഭിച്ചതിന് വളരെ സന്തോഷമുണ്ടെന്നും സഹകരിച്ച എല്ലാവരോടും കടപ്പാടുണ്ടെന്നും എ.കെ.സി.സി ഗ്ലോബൽ സെക്രട്ടറിയും ബഹ്റൈൻ പ്രസിഡന്റുമായ ചാൾസ് ആലുക്ക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

