ഐ.വൈ.സി.സി ബഹ്റൈൻ വനിതവേദി കേക്ക് മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി
text_fieldsഐ.വൈ.സി.സി ബഹ്റൈൻ വനിതവേദി കേക്ക് മത്സരവിജയികൾക്ക് സമ്മാനവിതരണം നടത്തുന്നു
മനാമ : ഐ.വൈ.സി.സി ബഹ്റൈൻ വനിതവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കേക്ക് മേക്കിങ് മത്സര വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി. ട്രീസ ജോണി ആദ്യസ്ഥാനത്തിനും അഫ്സാരി നവാസ് രണ്ടാം സ്ഥാനത്തിനും മർവ സക്കീർ, ലെജു സന്തോഷ്, മിഷേൽ എന്നിവർ മൂന്നാംസ്ഥാനത്തിനും അർഹരായി. ഐ.വൈ.സി.സി ബഹ്റൈൻ വനിതവേദി കോഓഡിനേറ്റർ മുബീന മൻഷീർ, ജോയന്റ് കോഓഡിനേറ്റർമാരായ മിനി ജോൺസൺ, മാരിയത്ത് അമീർഖാൻ എന്നിവരുടെ നേതൃത്വത്തിൽ അണ്ടലോസ് ഗാർഡനിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ട്രഷറർ ബെൻസി ഗനിയുഡ്, ബാഹിറ അനസ്, നെഹല ഫാസിൽ, ഷീന നൗസൽ, സൗമ്യ ശ്രീകുമാർ, മിനി ജോൺസൺ, ജസീല ജയഫർ എന്നിവർ സമ്മാന വിതരണം നടത്തി.
കേക്ക് മത്സരത്തിലെ വിധികർത്താവ് ആയിരുന്ന തുഷാര പ്രകാശിനുള്ള ഉപഹാരം കോഓഡിനേറ്റർ മുബീന മൻഷീർ നൽകി. വനിതവേദി ചാർജ് ഉള്ള ഐ.വൈ.സി.സി ബഹ്റൈൻ വൈസ് പ്രസിഡന്റ് അനസ് റഹീം, വനിതവേദി എക്സിക്യുട്ടിവ് അംഗങ്ങൾ അടക്കമുള്ളവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

