ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsവിൻസു കൂത്തപ്പള്ളി, മുഹമ്മദ് ജസീൽ , ഹരി ഭാസ്കർ, ഷംഷാദ് കാക്കൂർ, ജിതിൻ
പരിയാരം
മനാമ: ഐ.വൈ.സി.സി സെൻട്രൽ കമ്മിറ്റിയുടെ വാർഷിക ആഘോഷ പരിപാടിയായ യൂത്ത് ഫെസ്റ്റ് 2024 ന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മാർച്ച് ആദ്യവാരം നടത്താൻ ഉദ്ദേശിക്കുന്ന യൂത്ത് ഫെസ്റ്റിനു മുന്നോടിയായി നിരവധി പ്രചാരണ പരിപാടികൾ ഉണ്ടാകുമെന്ന് പ്രസിഡന്റ് ഫാസിൽ വട്ടോളി, ആക്ടിങ് സെക്രട്ടറി ഷിബിൻ തോമസ്, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു.
യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ആയി വിൻസു കൂത്തപ്പള്ളിയെയും ഫൈനാൻസ് കമ്മിറ്റി കൺവീനർ ആയി മുഹമ്മദ് ജസീലിനെയും പ്രോഗ്രാം കമ്മിറ്റി കൺവീനറായി ഹരി ഭാസ്കറിനെയും മാഗസിൻ കമ്മിറ്റി കൺവീനറായി ജിതിൻ പരിയാരത്തെയും റിസപ്ഷൻ കമ്മിറ്റി കൺവീനർ ആയി ഷംഷാദ് കാക്കൂരിനെയുമാണ് തിരഞ്ഞെടുത്തത്.

