ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2025: സംഘാടന മികവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി
text_fieldsഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2025 മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റ് 2025 പ്രമുഖ വ്യക്തികളുടെയും കലാകാരന്മാരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. യുവഗായകൻ ഹനാൻ ഷാ ഉൾപ്പെടെയുള്ളവരുടെ കലാപ്രകടനങ്ങൾ പരിപാടിക്ക് ആവേശം പകർന്നു. ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമകാലീന രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് മുഖ്യാതിഥിയായിരുന്നു. യൂത്ത് ഫെസ്റ്റ് പ്രവർത്തന രൂപരേഖയെക്കുറിച്ച് ആക്ടിങ് ജനറൽ കൺവീനർ ബേസിൽ നെല്ലിമറ്റം വിശദീകരിച്ചു. ഫെസ്റ്റ് ജനറൽ കൺവീനർ ജിതിൻ പരിയാരം, ഫിനാൻസ് കൺവീനർ അൻസാർ ടി.ഇ എന്നിവർ അടിയന്തരമായി പരിപാടിക്ക് മുന്നേ നാട്ടിൽ പോയതിന്റെ അടിസ്ഥാനത്തിൽ ഏറ്റെടുത്ത സ്ഥാനത്തെപ്പറ്റിയും അവർ ഇരുവരും യൂത്ത് ഫെസ്റ്റിനായി തുടക്കം കുറിച്ച വിലയേറിയ കാര്യങ്ങളെ സംബന്ധിച്ചും ബേസിൽ നെല്ലിമറ്റം സൂചിപ്പിച്ചു.
ഷുഹൈബ് എടയന്നൂർ സ്മാരക പ്രവാസി മിത്ര പുരസ്കാരം നിസ്വാർഥ സാമൂഹികപ്രവർത്തകൻ വേണു വടകരക്ക് മാത്യു കുഴൽനാടൻ എം.എൽ.എ സമ്മാനിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ഐ.ഒ.സി ജനറൽ സെക്രട്ടറി ഖുർഷിദ് ആലം, കേരള സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ള, കെ.എം.സി.സി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ഐ.വൈ.സി.സി മാഗസിൻ എഡിറ്റർ ജയഫർ അലി വെള്ളങ്ങര, ഐ.വൈ.സി.സി ബഹ്റൈൻ വനിത വേദി കോഓഡിനേറ്റർ മുബീന മൻഷീർ എന്നിവർ സംസാരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് വിവിധ പ്രധാന സ്പോൺസർമാർക്കും പരിപാടിയുടെ ക്രമീകരണങ്ങൾ നടത്തിയ സുബി ഹോംസ്, തണൽ നാടകം സംവിധായകൻ ബേബി കുട്ടൻ, സംഘടന ബിരിയാണി ചലഞ്ച്, യൂത്ത് ഫെസ്റ്റ് കൂപ്പൺ വിതരണം, ഇൻഫ്ലുവൻസർ കോണ്ടെസ്റ്റ് എന്നിവയിലെ വിജയികൾക്കും ഹിദ്ദ്-അറാദ് ഏരിയ നടത്തിയ ഇലക്ഷൻ പ്രവചന മത്സരത്തിലെ വിജയികൾക്കും ബഹ്റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ഐ.വൈ.സി.സി എക്സിക്യൂട്ടിവ് അംഗം റോയി തോമസിനും ഉപഹാരം നൽകി. യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി നടന്ന സോഷ്യൽ മീഡിയ ഗോൾഡ് കോയിൻ ഗിവ് എവേ വിജയികൾക്കും ഗോൾഡ് കോയിൻ കൈമാറി.
യുവജനങ്ങളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും സംഘടനയുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനും യൂത്ത് ഫെസ്റ്റ് സഹായകമായതായി സംഘാടകർ അഭിപ്രായപ്പെട്ടു. ഗാനങ്ങൾ, നൃത്തം, നാടകം തുടങ്ങി നിരവധി കലാപരിപാടികൾ പരിപാടിക്ക് മാറ്റുകൂട്ടി. ബഹ്റൈൻ, ഇന്ത്യ ദേശീയഗാനത്തോടെ ആരംഭിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതം പറഞ്ഞു. ദേശീയ ട്രഷറർ ബെൻസി ഗനിയുഡ് നന്ദി പറഞ്ഞു. ദേശീയ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ വളന്റിയർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
പരിപാടിയുടെ വിജയത്തിനായി പ്രോഗ്രാം കൺവീനർ ഫാസിൽ വട്ടോളി, റിസപ്ഷൻ കൺവീനർ നിധീഷ് ചന്ദ്രൻ, ഫിനാൻസ് ആക്ടിങ് കൺവീനർ മണികണ്ഠൻ ചന്ദ്രോത്ത്, പബ്ലിസിറ്റി കൺവീനർ മുഹമ്മദ് ജസീൽ, ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹിം, വനിത വേദി സഹ കോഓഡിനേറ്റർ മാരിയത്ത് അമീർഖാൻ, കോർ കമ്മിറ്റി അംഗങ്ങളായ രാജേഷ് പന്മന, രതീഷ് രവി, സലീം അബൂത്വാലിബ്, റിച്ചി കളത്തൂരേത്ത്, റിനോ സ്കറിയ, സ്റ്റെഫി സാബു, ജമീൽ കണ്ണൂർ, വനിതവേദി സഹഭാരവാഹികൾ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

