ഐ.വൈ.സി.സി ട്യൂബ്ലി -സൽമാബാദ് ഏരിയ ‘മിഷൻ 2024’ സംഘടിപ്പിച്ചു
text_fieldsഐ.വൈ.സി.സി ട്യൂബ്ലി- സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മിഷൻ 2024’ പരിപാടി
മനാമ: ഐ.വൈ.സി.സി ട്യൂബ്ലി- സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘മിഷൻ 2024’ സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് സാദത്ത് കരിപ്പാക്കുളം അധ്യക്ഷതവഹിച്ച പരിപാടി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കോൺഗ്രസ് അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബി.ജെ.പി സർക്കാറിന്റെ ഫാഷിസ്റ്റ് ചിന്താഗതി ഉണ്ടാക്കുന്ന കോട്ടങ്ങളെപ്പറ്റിയും പ്രഭാഷകർ സംസാരിച്ചു. ഷംസുദ്ദീൻ വെള്ളിക്കുളങ്ങര (കെ.എം.സി.സി ബഹ്റൈൻ), ബഷീർ അമ്പലായി (ഐ.ഒ.സി ബഹ്റൈൻ), പങ്കജ് നാഭൻ (എ.എ.പി ബഹ്റൈൻ), സുൽത്താൻ ഇബ്രാഹിം (എൻ.ആർ.ടി.ഐ.എ ബഹ്റൈൻ), സജിത്ത് വെള്ളിക്കുളങ്ങര (ആർ.എം.പി ബഹ്റൈൻ) തുടങ്ങിയവർ സംസാരിച്ചു. ഐ.വൈ.സി.സി ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക്, ദേശീയ ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഐ.വൈ.സി.സി ഏരിയ സെക്രട്ടറി സലിം അബുതാലിബ് സ്വാഗതവും ജമീൽ കണ്ണൂർ നന്ദിയും പറഞ്ഞു. പരിപാടിയുടെ കോഓഡിനേറ്റർ രഞ്ജിത്ത് മാഹി, നവീൻ ചന്ദ്രൻ, ഷാഫി വയനാട്, മഹേഷ് ടി. മാത്യു, റെജി ഫിലിപ്പ്, ഷബീർ, ഷംസീർ വടകര, സതീഷ് പാലക്കാട്, ഫൈസൽ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

