Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി.​സി...

ഐ.​വൈ.​സി.​സി ട്യൂ​ബ്ലി - സ​ൽ​മാ​ബാ​ദ് ഏ​രി​യ ഗാ​ന്ധി​സ്മൃ​തി ആ​ച​രി​ച്ചു

text_fields
bookmark_border
ഐ.​വൈ.​സി.​സി ട്യൂ​ബ്ലി - സ​ൽ​മാ​ബാ​ദ് ഏ​രി​യ ഗാ​ന്ധി​സ്മൃ​തി ആ​ച​രി​ച്ചു
cancel
camera_alt

ഐ.​വൈ.​സി.​സി ട്യൂ​ബ്ലി - സ​ൽ​മാ​ബാ​ദ് ഏ​രി​യ ഗാ​ന്ധി​സ്മൃ​തി പ​രി​പാ​ടി​യി​ൽ​നി​ന്ന്

Listen to this Article

മ​നാ​മ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ ഓ​ർ​മ​ക​ൾ പു​തു​ക്കി ഐ.​വൈ.​സി.​സി ട്യൂ​ബ്ലി - സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി അ​നു​സ്മ​ര​ണ സം​ഗ​മ​വും പു​ഷ്പാ​ർ​ച്ച​ന​യും സം​ഘ​ടി​പ്പി​ച്ചു.സ​ൽ​മാ​ബാ​ദ് അ​ൽ ഹി​ലാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​വെ​ച്ച് ഏ​രി​യ പ്ര​സി​ഡ​ന്റ് ഷ​മാ​സ് പാ​ടൂ​രി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.ഐ.​വൈ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ് റി​ച്ചി ക​ള​ത്തൂ​രേ​ത്ത് അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യ്തു.

ഗാ​ന്ധി​ജി​യെ വെ​ടി​യു​ണ്ട​ക​ൾ​കൊ​ണ്ട് നി​ശ്ശ​ബ്ദ​നാ​ക്കാ​ൻ നോ​ക്കി​യ​വ​ർ​ക്ക് തെ​റ്റി​യെ​ന്നും, അ​ദ്ദേ​ഹ​ത്തി​ന്റെ സ്നേ​ഹ​ത്തി​ന്റെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും പാ​ഠ​ങ്ങ​ൾ ഇ​ന്നും ലോ​ക​ത്തി​ന് വ​ഴി​കാ​ട്ടി​യാ​ണെ​ന്നും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ ഓ​ർ​മി​പ്പി​ച്ചു. ഗാ​ന്ധി​ജി​യു​ടെ പേ​രി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ തു​ട​ക്കം കു​റി​ച്ച ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ​നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര് മാ​റ്റി​യ ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ ന​ട​പ​ടി ശ​രി​യ​ല്ലെ​ന്ന് ച​ട​ങ്ങി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ഓ​ർ​മ​ക​ളെ​പ്പോ​ലും സം​ഘ്പ​രി​വാ​ർ ഇ​ന്നും ഭ​യ​പ്പെ​ടു​ന്നു എ​ന്ന​തി​ന്റെ തെ​ളി​വാ​ണി​തെ​ന്നും പ്ര​ഭാ​ഷ​ക​ർ പ​റ​ഞ്ഞു.ഐ.​വൈ.​സി.​സി മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ് ജി​തി​ൻ പ​രി​യാ​രം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം പ്ര​സി​ഡ​ന്റ് ബാ​ബു കു​ഞ്ഞി​രാ​മ​ൻ, ഐ.​വൈ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം അ​ബു​ത്വാ​ലി​ബ്, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് മാ​ഹി, ട്ര​ഷ​റ​ർ ഷ​ഫീ​ഖ് സൈ​ഫു​ദ്ദീ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ഫി വ​യ​നാ​ട്, കോ​ർ​ക​മ്മി​റ്റി, ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ ഗാ​ന്ധി​സ്മ​ര​ണ​ക​ൾ പ​ങ്കു​വെ​ച്ചു. ഏ​രി​യ ക​മ്മി​റ്റി ട്ര​ഷ​റ​ർ അ​സ​ർ ക​രു​നാ​ഗ​പ്പ​ള്ളി യോ​ഗ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCCBahrain NewsGandhi Smritigulf news malayalam
News Summary - IYCC Tubli - Salmabad area celebrates Gandhi Smriti
Next Story