ഐ.വൈ.സി.സി ‘സദ്ഭാവന ദിവസ്’ നാളെ
text_fieldsമനാമ: ഐ.വൈ.സി.സി ബഹ്റൈൻ 2024 -2025 ഏരിയ കൺവെൻഷനുകൾക്ക് തുടക്കം കുറിച്ചുള്ള മൂന്നാമത്തെ ഏരിയ കൺവെൻഷനും രാജീവ് ഗാന്ധി ജന്മദിനാഘോഷവും ഗുദൈബിയ -ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘സദ്ഭാവന ദിവസ്’ എന്ന പേരിൽ നടക്കും.
ഗുദൈബിയ ചായക്കട റെസ്റ്റാറന്റ് ഹാളിൽവെച്ച് 29ന് വൈകീട്ട് 7.30നാണ് പരിപാടി. പുതിയ അംഗങ്ങൾക്കുള്ള മെംബർഷിപ് വിതരണവും നടക്കും. ഏരിയ കൺവെൻഷനിലും രാജീവ് ഗാന്ധി ജന്മദിനാഘോഷത്തിലും ഐ.വൈ.സി.സി ദേശീയ ഭാരവാഹികളടക്കമുള്ളവർ പങ്കെടുക്കും.
ഐ.വൈ.സി.സി ബഹ്റൈനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ താൽപര്യമുള്ള ഗുദൈബിയ -ഹൂറ ഏരിയകളിലെ കോൺഗ്രസ് അനുഭാവികൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഐ.വൈ.സി.സി ഏരിയ പ്രസിഡന്റ് -സജിൽ കുമാർ, സെക്രട്ടറി -സൈജു സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ :39162524, 37790277
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

