ഐ.വൈ.സി.സി റിഫ ഏരിയ- ഓൺലൈൻ ഓണപ്പാട്ട് മത്സരം
text_fieldsമനാമ: ഓണാഘോഷ ഭാഗമായി ഐ.വൈ.സി.സി ബഹ്റൈൻ റിഫ ഏരിയ കമ്മിറ്റി ഓൺലൈൻ ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 15 വയസ്സിനു മുകളിലുള്ളവർക്ക് സീനിയർ വിഭാഗത്തിലും പത്തിനും 15നുമിടയിലുള്ളവർക്ക് ജൂനിയർ വിഭാഗത്തിലും നാലിനും ഒമ്പതിനുമിടയിലുള്ളവർക്ക് സബ് ജൂനിയർ വിഭാഗത്തിലും പങ്കെടുക്കാം.
നാലു മിനിറ്റിൽ കൂടാത്ത മലയാള ഗാനങ്ങൾ ആലപിച്ച്, കരോക്കെ ഉപയോഗിക്കാത്ത നിലയിൽ സെപ്റ്റംബർ 15 രാത്രി 10ന് മുമ്പായി 34223949 എന്ന വാട്സ്ആപ് നമ്പറിൽ അയക്കണം. ഐ.വൈ.സി.സി ബഹ്റൈൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയും ജഡ്ജിങ് പാനൽ വിലയിരുത്തലിലൂടെയുമാണ് വിജയികളെ കണ്ടെത്തുക. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 39501656, 33914200 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഐ.വൈ.സി.സി റിഫ ഏരിയ പ്രസിഡന്റ് ഷമീർ അലി, സെക്രട്ടറി നസീഫ് കുറ്റ്യാടി , ട്രഷറർ തസ്ലീം തെന്നാടൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.