Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാ​ഹു​ൽ...

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്റെ അ​റ​സ്റ്റ്: ഐ.​വൈ.​സി.​സി പ്ര​തി​ഷേ​ധ ജ്വാ​ല

text_fields
bookmark_border
ഐ.​വൈ.​സി.​സി പ്ര​തി​ഷേ​ധ ജ്വാ​ല
cancel
camera_alt

ഐ.​വൈ.​സി.​സി പ്ര​തി​ഷേ​ധ ജ്വാ​ല 

മ​നാ​മ: യൂ​ത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​ന്യാ​യ​മാ​യി അ​റ​സ്റ്റ് ചെ​യ്ത പൊ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ ഐ.​വൈ.​സി.​സി നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.

രാ​ഷ്ട്രീ​യ സ​മ​ര​ത്തി​ന്റെ പേ​രി​ൽ കേ​ര​ള​ത്തി​ൽ എ​തി​രാ​ളി​ക​ൾ​ക്ക് എ​തി​രെ ഫാ​ഷി​സ്റ്റ് സ​മീ​പ​ന​മാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്.

മാ​ന്യ​മാ​യ പൊ​തു​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന കെ.​എ​സ്.​യു, യൂ​ത്ത്‌ കോ​ൺ​ഗ്ര​സ്, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​തി​രെ മു​മ്പി​ല്ലാ​ത്ത രീ​തി​യി​ൽ അ​നു​യാ​യി​ക​ളെ​ക്കൊ​ണ്ടും പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ചും ആ​ക്ര​മ​ണം ന​ട​ത്തി​യും കേ​സെ​ടു​പ്പി​ച്ചും പ്ര​തി​പ​ക്ഷ നേ​താ​വി​നെ പോ​ലും കേ​സി​ൽ കു​ടു​ക്കു​ന്ന രാ​ഷ്ട്രീ​യ​മാ​ന്യ​ത ഇ​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​മാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ചെ​യ്യു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം​വ​രെ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ നി​റ​ഞ്ഞു നി​ന്നി​രു​ന്ന, പൊ​ലീ​സ് വി​ളി​ച്ചാ​ൽ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കു​മാ​യി​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ തീ​വ്ര​വാ​ദി​ക​ളെ​യും കൊ​ടും​ക്രി​മി​ന​ലു​ക​ളെ​യും പി​ടി​ക്കു​ന്ന​തു​പോ​ലെ അ​ർ​ധ​രാ​ത്രി വീ​ട്ടി​ൽ​ക​യ​റി ഭീ​ക​രാ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കി അ​റ​സ്റ്റു​ചെ​യ്ത ന​ട​പ​ടി ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും ഐ.​വൈ.​സി.​സി നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​നാ​മ കെ ​സി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്ക് പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഷി​ബി​ൻ തോ​മ​സ്, ട്ര​ഷ​റ​ർ നി​തീ​ഷ് ച​ന്ദ്ര​ൻ, കോ​ർ ക​മ്മി​റ്റി അം​ഗം ജോ​ൺ​സ​ൺ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCCBahrain NewsarrestprotestRahul Mankutthil
News Summary - I.Y.C.C protest on arrest of Rahul Manguttathil
Next Story