ഐ.വൈ.സി.സി പ്രഫഷനൽ ഫുട്ബാൾ ടൂർണമെന്റ് ജനുവരി30, 31 തീയതികളിൽ
text_fieldsമനാമ: ഐ.വൈ.സി.സി ബഹ്റൈൻ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഫഷനൽ ഫുട്ബാൾ ടൂർണമെന്റ് ജനുവരി 30, 31 തീയതികളിൽ നടക്കും. ഹൂറയിലെ അൽ ടീൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
കേരള ഫുട്ബാൾ അസോസിയേഷൻ (കെ.എഫ്.എ ബഹ്റൈൻ)യുമായി സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തിലെ വിജയികൾക്ക് ട്രോഫികൾ, മെഡലുകൾ, കാഷ് അവാർഡുകളടക്കം നൽകും.
ബഹ്റൈനിലെ എട്ട് പ്രമുഖ ടീമുകളും മികച്ച കളിക്കാരും മാറ്റുരക്കുന്ന മത്സരം വീക്ഷിക്കാൻ എല്ലാവരെയും സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, സ്പോർട്സ് വിങ് കൺവീനർ റിനോ സ്കറിയ എന്നിവർ അറിയിച്ചു.
