Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.വൈ.സി.സി പെനാൽറ്റി ഷൂട്ടൗട്ട്: മനാമ ജേതാക്കൾ, ഹമദ് ടൗൺ റണ്ണറപ്പ്

text_fields
bookmark_border
ഐ.വൈ.സി.സി പെനാൽറ്റി ഷൂട്ടൗട്ട്: മനാമ ജേതാക്കൾ, ഹമദ് ടൗൺ റണ്ണറപ്പ്
cancel
camera_alt

ഐ.വൈ.സി.സി ബഹ്റൈൻ ബുദയ്യ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഷൂട്ട്ഔട്ടിലെ വിജയികൾ ട്രോഫിയുമായി 

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ ബുദയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെന്റിൽ മനാമ ടീം ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഹമദ് ടൗൺ ടീമിനെ പരാജയപ്പെടുത്തിയാണ് മനാമ കിരീടം സ്വന്തമാക്കിയത്. ഹമദ് ടൗൺ ടീം റണ്ണറപ്പായി.

ബുദയ്യ ജവാദ് പെട്രോൾ സ്റ്റേഷന് സമീപമുള്ള അൽ മൈദാൻ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ഐ.വൈ.സി.സി ബഹ്റൈന്‍റെ 9 ഏരിയാ കമ്മിറ്റികളിൽ നിന്നുള്ളവർ പങ്കെടുത്തു.

ഐ.വൈ.സി.സി ബുദയ്യ ഏരിയ പ്രസിഡന്റ് അബ്ദുൽ സലീം, ജനറൽ സെക്രട്ടറി ഇ.കെ. അശ്റഫ്, ഏരിയ എക്സിക്യൂട്ടീവ് അംഗവും മുൻ ദേശീയ പ്രസിഡന്റുമായ ഷിബിൻ തോമസ്, ഏരിയ എക്സിക്യൂട്ടീവ് ഭാരവാഹികളായ സജീഷ് രാജ്, റിനോ സക്കറിയ, രജീഷ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. വിജയികളെയും ടൂർണമെന്റ് വിജയകരമായി സംഘടിപ്പിച്ച ബുദയ്യ ഏരിയ കമ്മിറ്റിയെയും ഐ.വൈ.സി.സി ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "IYCC Penalty Shootout: Manama winners, Hamad Town runners-up"
Next Story