ഐ.വൈ.സി.സി റിപ്പബ്ലിക് ദിനാഘോഷ വെബിനാർ സംഘടിപ്പിച്ചു
text_fieldsഐ.വൈ.സി.സി റിപ്പബ്ലിക് ദിനാഘോഷ വെബിനാറിൽനിന്ന്
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു . ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷതവഹിച്ചു. പരിപാടിയിൽ ‘ഭരണഘടന ശിൽപികൾ, ഭരണഘടന പഠനം’ എന്ന വിഷയത്തിൽ കെ.പി.സി.സി അംഗവും, ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ.വി.പി. അബ്ദുൽ റഷീദ് വിഷയാവതരണം നടത്തി. ജവഹർലാൽ നെഹ്റു, ബി.ആർ. അംബേദ്കർ, സർദാർ വല്ലഭ്ഭായി പട്ടേൽ അടക്കമുള്ള ഭരണഘടന ശിൽപികളെ സംബന്ധിച്ച് അദ്ദേഹം സംസാരിച്ചു.
ഭരണഘടന സമിതിയുടെ ഒരു ഘട്ടത്തിൽപോലും ഇന്നു കേന്ദ്രം ഭരിക്കുന്ന ആളുകളുടെ സംഭാവന ഉണ്ടായിട്ടില്ല. ഇന്നു ഭരണഘടന തകർക്കാനുള്ള പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത് എന്നതാണ് യാഥാർഥ്യം. സംസ്ഥാന മന്ത്രിതന്നെ ഭരണഘടനയെ അവഹേളിച്ചിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാട് എടുത്തു സംസ്ഥാന സർക്കാർ ഭരണഘടന അവഹേളനം നടത്തുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
ഐ.വൈ.സി.സി ബഹ്റൈൻ ഐ.ടി ആൻഡ് മീഡിയ വിങ്ങിന്റെ ആഭിമുഖ്യത്തിൽ സൂം ആപ്ലിക്കേഷൻ പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടി നടന്നത്. പരിപാടിക്ക് ഐ.വൈ.സി.സി ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, ഐ.വൈ.സി.സി മുൻ ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ഐ.ടി മീഡിയ കൺവീനർ ജമീൽ കണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

