ഐ.വൈ.സി.സി നോർക്ക റൂട്ട്സ് ക്ലാസ് സംഘടിപ്പിച്ചു
text_fieldsഐ.വൈ.സി.സി സംഘടിപ്പിച്ച നോർക്ക റൂട്ട്സ് ക്ലാസിൽനിന്ന്
മനാമ: നോർക്ക റൂട്ട്സിന്റെ വിവിധ പദ്ധതികളെക്കുറിച്ചും പ്രവാസി ക്ഷേമനിധിയെക്കുറിച്ചും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക സബ് സെന്ററുമായി സഹകരിച്ച് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിലായിരുന്നു പരിപാടി.
നോർക്ക റൂട്ട്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രവാസിമലയാളികൾക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും പ്രവാസി ക്ഷേമനിധി പദ്ധതിയെക്കുറിച്ചും നോർക്ക ഇൻചാർജ് സക്കറിയ, ബഹ്റൈൻ കേരളീയ സമാജം ചാരിറ്റി വിങ് കൺവീനർ കെ.ടി. സലിം എന്നിവർ വിശദീകരിച്ചു. ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി രഞ്ജിത് മാഹി, ദേശീയ ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ സംസാരിച്ചു. ഐ.വൈ.സി.സി പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ ക്ലാസിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

