ഐ.വൈ.സി .സി ഓൺലൈൻ പാട്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsദേവാഞ്ജന ഫാത്തിമ അനസ് ആദിനാഥ് പൂർണിമ എൻ നിരഞ്ജന പി ആൻ മരിയ
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ റിഫ ഏരിയ കമ്മിറ്റി ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ പാട്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു.
സബ് ജൂനിയർ വിഭാഗത്തിൽ ആദ്യ സ്ഥാനം ദേവാഞ്ജനയും രണ്ടാം സ്ഥാനം ഫാത്തിമ അനസും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ പ്രോത്സാഹന സമ്മാനത്തിന് ആൻ മരിയയും നിരഞ്ജന പി യും അർഹരായി. സീനിയർ വിഭാഗത്തിൽ ആദ്യ സ്ഥാനത്തിന് അദിനാതും രണ്ടാം സ്ഥാനത്തിന് പൂർണിമയും അർഹരായതായി ഐ.വൈ.സി.സി റിഫ ഏരിയ പ്രസിഡന്റ് ഷമീർ അലി, സെക്രട്ടറി നസീഫ് കുറ്റ്യാടി, ട്രഷറർ തസ്ലീം തെന്നാടൻ എന്നിവർ അറിയിച്ചു.
ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച പൊന്നോണം 2024 വേദിയിൽ വെച്ച് ഐ.വൈ.സി.സി ദേശീയ ഭാരവാഹികളുടെയും അതിഥികളുടെയും സാന്നിധ്യത്തിൽ സമ്മാനം വിതരണം ചെയ്തു. പരിപാടി നടത്തിയ ഐ.വൈ.സി.സി റിഫ ഏരിയ കമ്മിറ്റിയെയും മത്സരത്തിൽ വിജയിച്ചവരെയും പങ്കെടുത്തവരെയും ഐ.വൈ.സി.സി ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

