ഐ.വൈ.സി.സി സദ്ഭാവന ദിനം ആചരിച്ചു
text_fieldsഐ.വൈ.സി.സി സൽമാനിയ ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സദ്ഭാവന ദിനാചരണം
മനാമ: ഐ.വൈ.സി.സി സൽമാനിയ ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സദ്ഭാവന ദിനം ആചരിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്റ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ ഐ.വൈ.സി.സി ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് ജെയ്സൺ മുണ്ടുകോട്ടക്കൽ അധ്യക്ഷത വഹിച്ചു. ഐ.വൈ.സി.സി ദേശീയ ആക്ടിങ് പ്രസിഡന്റ് പി.എം. രഞ്ജിത് ഉദ്ഘാടനം ചെയ്തു. സാമൂഹികപ്രവർത്തകനായ ലത്തീഫ് കോളിക്കൽ മുഖ്യപ്രഭാഷണം നടത്തി.
ദേശീയ ജനറൽ സെക്രട്ടറി ബെൻസി ഗനിയൂഡ്, ട്രഷറര്‍ വിനോദ് ആറ്റിങ്ങൽ, ജോ. സെക്രട്ടറി മുഹമ്മദ് ജമീൽ, ചാരിറ്റി വിങ് കൺവീനർ ഷഫീഖ് കൊല്ലം, മീഡിയ ആൻഡ് ഐ.ടി സെൽ കൺവീനർ അലൻ ഐസക്, ദേശീയ കമ്മിറ്റി മുൻ ഭാരവാഹികളായ ബേസിൽ നെല്ലിമറ്റം, ബ്ലസൻ മാത്യു, ഫാസിൽ വട്ടോളി, ലിനു ടി. സാം, മുൻ ചാരിറ്റി വിങ് കൺവീനർ മണിക്കുട്ടൻ, സാമൂഹിക പ്രവർത്തകരായ സെയ്ദ് അലി മുഹമ്മദ്, അൻവർ നിലമ്പൂർ എന്നിവർ സംസാരിച്ചു. ദേവപ്രിയ സുനിൽ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. മുൻ ദേശീയ ഭാരവാഹി ഹരി ഭാസ്കർ നിയന്ത്രിച്ച യോഗത്തിൽ സൽമാനിയ ഏരിയ സെക്രട്ടറി രാജേഷ് പെരുങ്കുഴി സ്വാഗതവും ഷബീർ മുക്കൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

