ഐ.വൈ.സി.സി മുഹറഖ് ഏരിയ -ഓൺലൈൻ പ്രസംഗ മത്സരം; വിജയികളെ പ്രഖ്യാപിച്ചു
text_fields1. സബ് ജൂനിയർ: എവലിൻ മോൻസി ജേക്കബ്, അസ്വ്വ മറിയം വി., ഹൈറ അനസ്, ഇഷാൽ ഫാത്തിമ ഷംസു പി.പി 2. ജൂനിയർ: ആര്യനന്ദ ഷിബുമോൻ, ദിയ നിസാം, ജനോഷ് ജോഗി ജോൺ
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര സ്മരണകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഐ.വൈ.സി.സി ബഹ്റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു. ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരം’ എന്ന വിഷയത്തിൽ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം ക്രമീകരിച്ചിരുന്നത്.
18 വയസ്സിന് മുകളിലുള്ളവർ സീനിയർ ആയും, 10 -18 വരെയുള്ളവർ ജൂനിയർ ആയും, 10 വയസ്സിനു താഴെയുള്ളവർ സബ് ജൂനിയർ ആയും ക്രമീകരിക്കപ്പെട്ട മത്സരത്തിലേക്ക് നിരവധി പേർ പങ്കാളികളായി ഉണ്ടായിരുന്നതായി ഭാരവാഹികൾ അറിയിച്ചു.
മത്സര വിജയികൾ:
സബ് ജൂനിയർ: എവലിൻ മോൻസി ജേക്കബ് (ഫസ്റ്റ്), അസ്വ്വ മറിയം വി. (സെക്കൻഡ്), ഹൈറ അനസ്, ഇഷാൽ ഫാത്തിമ ഷംസു പി.പി (തേർഡ്),
ജൂനിയർ: ആര്യനന്ദ ഷിബുമോൻ (ഫസ്റ്റ്), ദിയ നിസാം (സെക്കൻഡ്), ജനോഷ് ജോഗി ജോൺ (തേർഡ്),
സീനിയർ: സൈനുദ്ദീൻ കുഞ്ഞു നിസാം, റജീന ഇസ്മായിൽ, ഷീന നൗഫൽ, ഷഫീഖ് അലി കെ.ടി
സീനിയർ: സൈനുദ്ദീൻ കുഞ്ഞു നിസാം (ഫസ്റ്റ്), റജീന ഇസ്മായിൽ (സെക്കൻഡ്), ഷീന നൗഫൽ (തേർഡ്), ഷഫീഖ് അലി കെ.ടി (തേർഡ്). വിജയികളെയും, പരിപാടി സംഘടിപ്പിച്ച ഐ.വൈ.സി.സി മുഹറഖ് ഏരിയ കമ്മിറ്റിയേയും ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.
വിജയികൾക്കുള്ള ഉപഹാരങ്ങൾ അടുത്ത ഐ.വൈ.സി.സി പൊതുപരിപാടിയിൽ നൽകുമെന്നും, വിജയികൾക്ക് അഭിനന്ദനങ്ങൾ നേരുന്നതായും ഐ.വൈ.സി.സി ബഹ്റൈൻ മുഹറഖ് ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത്, സെക്രട്ടറി അബ്ദുൽ നൂർ, ട്രഷറർ ഷഫിയോൺ കബീർ എന്നിവർ അറിയിച്ചു.

