ഐ.വൈ.സി.സി മനാമ ഏരിയ കൺവെൻഷൻ
text_fieldsഐ.വൈ.സി.സി മനാമ ഏരിയ കൺവെൻഷൻ
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് റാസിബ് വേളത്തിന്റെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം നിർവഹിച്ചു. വയനാട് ദുരിത ബാധിതർക്ക് സഹായകമാവുന്ന ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ദുരിത ബാധിതർക്ക് ഉപജീവനത്തിന് സഹായകരമാവുന്ന ഓട്ടോറിക്ഷ വിതരണ പദ്ധതിക്കും തുടർന്നുള്ള വയനാട് അതിജീവന പദ്ധതികൾക്കും മനാമ ഏരിയ കമ്മിറ്റിയുടെ പിന്തുണ അദ്ദേഹം അഭ്യർഥിച്ചു.
യങ് ഇന്ത്യ എന്ന പേരിൽ മനാമ കുക്ക് മീൽ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മൗന പ്രാർഥനയോടെയാണ് തുടക്കം കുറിച്ചത്.
ഐ.വൈ.സി.സി ബഹ്റൈൻ ഇന്റർനാഷനൽ ഓഡിറ്റർ ജയഫർ അലി വെള്ളങ്ങര ഇന്ത്യൻ യൂത്ത് കോൺഗ്രസും ബഹ്റൈൻ ഐ.വൈ.സി.സിയും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് പത്തനംതിട്ട നിയോജക മണ്ഡലം മുൻ ജനറൽ സെക്രട്ടറി ശ്രീജിത്ത് പത്തനംതിട്ട മുഖ്യാതിഥിയായി.
ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, മുൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, ദേശീയ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ, ദേശീയ ജോയന്റ് സെക്രട്ടറി രാജേഷ് പന്മന, ദേശീയ മെംബർഷിപ് കൺവീനർ സ്റ്റെഫി സാബു, മുൻ മനാമ ഏരിയ പ്രസിഡന്റ് ടി.ഇ. അൻസാർ എന്നിവർ സംസാരിച്ചു.
സംഘടനയുടെ പുതിയ അംഗങ്ങൾക്കുള്ള മെംബർഷിപ് വിതരണവും ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ ഭാരവാഹികൾ, സംഘടനയിലേക്ക് പുതുതായി കടന്നുവന്നവർ, കഴിഞ്ഞ വർഷം ഏരിയ കമ്മിറ്റിയെ നയിച്ചവർ എന്നിവർക്കുള്ള അനുമോദനവും ചടങ്ങിൽ നടന്നു. ഏരിയ വൈസ് പ്രസിഡന്റ് കിരൺ കോഓഡിനേറ്ററായ പരിപാടിയിൽ ഏരിയ സെക്രട്ടറി ഷിജിൽ പെരുമച്ചേരി സ്വാഗതവും ഏരിയ ട്രഷറർ ഹാരിസ് മാവൂർ നന്ദിയും പറഞ്ഞു. മനാമ ഏരിയയിലെ കോൺഗ്രസ് അനുഭാവികൾക്ക് താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെട്ട് ഐ.വൈ.സി.സി ബഹ്റൈന്റെ ഭാഗമാവാവുന്നതാണ്. 35053765, 38273792, 33512524
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

