ഐ.വൈ.സി.സി പ്രഭാഷണം സംഘടിപ്പിച്ചു
text_fieldsഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽനിന്ന്
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്റ് പാർട്ടി ഹാളിൽ വെച്ച് പ്രഭാഷണം സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും ഇടുക്കി എം.പിയുമായ അഡ്വ. ഡീൻ കുര്യാക്കോസ് 'സമകാലിക ഇന്ത്യയും യുവാക്കളും' വിഷയത്തിൽ പ്രഭാഷണം നടത്തി. ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം അധ്യക്ഷത വഹിച്ചു.
ജനുവരിയിൽ സംഘടിപ്പിക്കുന്ന ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2023ന്റെ ക്ഷണക്കത്ത് അഡ്വ. ഡീൻ കുര്യാക്കോസ് ഒമ്പത് ഏരിയ ഭാരവാഹികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. ദേശീയ കമ്മിറ്റി അംഗങ്ങൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, ബഹ്റൈനിലെ വിവിധ സാമൂഹിക, സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ദേശീയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ് സ്വാഗതവും ജോ. സെക്രട്ടറി ബൈജു വണ്ടൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

