Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​െഎ.വൈ.സി.സി പഠനോപകരണം ...

​െഎ.വൈ.സി.സി പഠനോപകരണം കൈമാറി

text_fields
bookmark_border
​െഎ.വൈ.സി.സി പഠനോപകരണം കൈമാറി
cancel
camera_alt

ദേ​വാ​ന​ന്ദ് ഷി​ബു​വി​ന്​ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി മൊ​ബൈ​ൽ ഫോ​ൺ കൈ​മാ​റു​ന്നു 

മ​നാ​മ: ഐ.​വൈ.​സി.​സി മൗ​ലാ​നാ അ​ബു​ൽ ക​ലാം ആ​സാ​ദ് മെ​മ്മോ​റി​യ​ൽ സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ ധ​ർ​മ​ടം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​പെ​ട്ട ചെ​മ്പി​ലോ​ട്ട് പ​ഞ്ചാ​യ​ത്തി​ൽ മു​തു​കു​റ്റി ദേ​വാ​ന​ന്ദ് ഷി​ബു​വി​ന്​ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി മൊ​ബൈ​ൽ ഫോ​ൺ കൈ​മാ​റി. മു​തു കു​റ്റി​യി​ൽ ഷോ​ക്കേ​റ്റ് പി​ട​ഞ്ഞ മൂ​ന്ന് പേ​രെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ ന​ട​ത്തി ര​ക്ഷി​ച്ച കു​ട്ടി​യാ​ണ് ദേ​വാ​ന​ന്ദ്. ക​ണ്ണൂ​ർ എം.​പി കൂ​ടി​യാ​യ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ൻ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കാ​ൻ ദേ​വാ​ന​ന്ദി​നെ വി​ളി​ച്ച​പ്പോ​ഴാ​ണ് പ​ഠി​ക്കാ​ൻ അ​സൗ​ക​ര്യം അ​റി​യി​ച്ച​ത്.

അ​ദ്ദേ​ഹ​ത്തി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ക​ണ്ണൂ​ർ ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ലാ​ണ്​ ഐ.​വൈ.​സി.​സി പ്ര​വ​ർ​ത്ത​ക​നാ​യ കി​ഷോ​ർ ചെ​മ്പി​ലോ​ടി​നെ അ​റി​യി​ച്ച​ത്. ചെ​മ്പി​ലോ​ട് മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കി. ച​ട​ങ്ങി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ഷി​ജി​ൽ പെ​രു​ബാ​ല, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. അ​നീ​ശ​ൻ, പ്രീ​യേ​ഷ് മു​തു​കു​റ്റി, കെ.​പി. ജി​ജി, കെ.​കെ. മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
TAGS:IYCC study material 
News Summary - IYCC handed over the study material
Next Story