ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ കമ്മിറ്റി സൗജന്യ
മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: പ്രവാസികളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധചെലുത്തൽ ഉദ്ദേശിച്ചുകൊണ്ട് ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 45ാമത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് ഹമദ് ടൗണിൽ നടന്നത്. ഹമദ് ടൗൺ അൽ ഹിലാൽ ഹോസ്പിറ്റലിൽവെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബ്ലഡ് ടെസ്റ്റുകളും, ഡോക്ടറുടെ കൺസൽട്ടേഷനും സൗജന്യമായിരുന്നു.
വിവിധ രാജ്യങ്ങളിലെ പ്രവാസികൾ ക്യാമ്പിന്റെ ഗുണഭോക്താക്കളായി. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് വാസ്റ്റിൻ, ഐ.വൈ.സി.സി ദേശീയ മെംബർഷിപ് കൺവീനർ സ്റ്റെഫി സാബു, ഐ.വൈ.സി.സി ബഹ്റൈൻ മുൻ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം, വിവിധ ഏരിയ ഭാരവാഹികൾ, മറ്റ് ദേശീയ എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് വിജയൻ ടി.പി, ട്രഷറർ ശരത് കണ്ണൂർ , അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധികൾ, ഐ.വൈ.സി.സി ഏരിയ പ്രതിനിധികളായ നസീർ പൊന്നാനി, ഹരിദാസ്, രഞ്ജിത്ത്, ജയൻ, അനീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഹോസ്പിറ്റലിനുള്ള മെമന്റോ ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹമദ് ടൗൺ ബ്രാഞ്ച് മാനേജർ ശ്രീജിത്ത് സുകുമാരന് കൈമാറി.

