ഐ.വൈ.സി.സി ഗുദൈബിയ-ഹൂറ ഏരിയ കമ്മിറ്റി; കൺവെൻഷനും തിരഞ്ഞെടുപ്പും ഇന്ന്
text_fieldsമനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് (ഐ.വൈ.സി.സി.) ബഹ്റൈൻ, ഗുദൈബിയ -ഹൂറ ഏരിയ കമ്മിറ്റിയുടെ കൺവെൻഷനും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്ന് നടക്കും. രാത്രി 8:30ന് ഇന്ത്യൻ ഡിലൈറ്റ്സിലെ ലീഡർ കെ. കരുണാകരൻ നഗറിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
നിലവിലെ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ഭാവി പരിപാടികൾ പ്രഖ്യാപിക്കുകയും ചെയ്യുന്നതിനോടൊപ്പം പുതിയ നേതൃത്വത്തെ ജനാധിപത്യപരമായ രീതിയിൽ തിരഞ്ഞെടുക്കുന്നതിനാണ് കൺവെൻഷൻ വഴിതുറക്കുക.
ഏരിയയിലെ സംഘടന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഈ കൺവെൻഷൻ നിർണായകമാവുമെന്ന് ഏരിയ ഭാരവാഹികൾ അറിയിച്ചു. ഏരിയയിലെ മുഴുവൻ പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. തിരഞ്ഞെടുപ്പ് ജനാധിപത്യപരമായിരിക്കുമെന്നും ഓരോ പ്രവർത്തകന്റെയും അഭിപ്രായങ്ങൾക്കും പ്രാതിനിധ്യത്തിനും മുൻഗണന നൽകുമെന്നും ഏരിയ പ്രസിഡന്റ് സജിൽ കുമാർ, ജനറൽ സെക്രട്ടറി സൈജു സെബാസ്റ്റ്യൻ എന്നിവർ സംയുക്ത പത്രക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

