ഐ. വൈ. സി. സി. ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു
text_fieldsമനാമ: ഐ. വൈ. സി. സി. ബഹ്‌റൈൻ ദേശിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഗാന്ധി ജയന്തി ദിനാചരണം’ സംഘടിപ്പിച്ചു. സൽമാനിയിലെ സഗയ്യ റെസ്റ്റോറൻറിൽ നടത്തിയ യോഗത്തില്‍ പ്രസിഡൻറ് ബ്ലസന്‍ മാത്യു അധ്യക്ഷത വഹിച്ചു. എന്‍.കെ മാത്യു ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഗാന്ധിജിയുടെ മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചതു കൊണ്ടാണ് നമ്മുടെ രാജ്യത്ത് ഇന്ന് കാണുന്ന പ്രതിസന്ധി സംജാതമായതെന്നും ആരൊക്കെ എങ്ങിനെയൊക്കെ ശ്രമിച്ചാലും മഹാത്മജിയുടെ ധീരസ്മരണകൾ ഓരോ ഭാരതീെൻറയും മനസിൽ നിന്നും മായ്ച്ചു കളയാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയുടെ ഭാഗമായി സർവ്വമത പ്രാർത്ഥനയും നടന്നു. ഐ.വൈ.സി.സി. ഉപാധ്യക്ഷന്മാരായ ഷാബു ചാലക്കുടി, വിനോദ് ആറ്റിങ്ങല്‍, ചാരിറ്റി വിംഗ് കണ്‍വീനര്‍ ഷഫീഖ് കൊല്ലം, മുന്‍ പ്രസിഡൻറ് ഈപ്പന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. അലന്‍ ഐസക് സ്വാഗതവും ട്രഷറര്‍ ഷബീര്‍ മുക്കന്‍ നന്ദിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
