Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.വൈ.സി.സി ‘ഓണച്ചമയം 2026’ വിപുലമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

text_fields
bookmark_border
ഐ.വൈ.സി.സി ‘ഓണച്ചമയം 2026’ വിപുലമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
cancel
camera_alt

ഓണാഘോഷത്തിൽ മന്ത്രി ബിന്ദു കൃഷ്ണ സംസാരിക്കുന്നു

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ഓണച്ചമയം 2026’ വിപുലമായ പരിപാടികളോടെ നടന്നു. മനോഹരമായ പൂക്കളമൊരുക്കി ആരംഭിച്ച ആഘോഷത്തിൽ വിവിധ കലാപരിപാടികളും ഓണക്കളികളും സാംസ്‌കാരിക പരിപാടികളും അരങ്ങേറി. ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും നിരവധി പ്രവാസി കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു. കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വനിതാ-ശിശു ക്ഷേമ, തൊഴിൽ, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ മുഖ്യാതിഥിയായി പങ്കെടുത്തു.

പ്രവാസി മലയാളികൾ കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് നൽകുന്ന സംഭാവനകളെ മന്ത്രി തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. പ്രവാസികളുടെ ക്ഷേമത്തിനായി സർക്കാരും പൊതുസമൂഹവും ഒപ്പമുണ്ടാകുമെന്നും അവർ പറഞ്ഞു. പ്രവാസികൾ സർക്കാരിനും കേരള സമൂഹത്തിനും അന്യരല്ലെന്നും, പ്രവാസി സംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുക്കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

‘ഓണച്ചമയം 2026’ കൺവീനർ സജിലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ദേശീയ പ്രസിഡന്റ് റിച്ചി കളത്തുരേത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലിം അബൂതാലിബ് സ്വാഗതവും ദേശീയ ട്രഷറർ ഷഫീക് സൈഫുദ്ധീൻ നന്ദിയും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IYCC conducted Onam celebration program
Next Story