ഐ.വൈ.സി.സി ബഹ്റൈൻ യൂത്ത് ഫെസ്റ്റ് 2025, ഓഫിസ് ഉദ്ഘാടനം നിർവഹിച്ചു
text_fieldsഐ.വൈ.സി.സി ബഹ്റൈൻ യൂത്ത് ഫെസ്റ്റ് 2025, ഓഫിസ്
ഉദ്ഘാടന ചടങ്ങിൽനിന്ന്
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ യൂത്ത് ഫെസ്റ്റ് 2025ന്റെ സ്വാഗതസംഘ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി നിർവഹിച്ചു. 2025 ജൂൺ 27നാണ് യൂത്ത് ഫെസ്റ്റ് നടക്കുന്നത്. നാട്ടിലെ പ്രമുഖ കോൺഗ്രസ് രാഷ്ടീയ, സാമൂഹിക നേതാക്കൾ പങ്കെടുക്കുന്ന പരിപാടിക്ക് പ്രമുഖ ഗായകൻ ഹനാൻ ഷാ യുടെ സംഗീതവിരുന്ന് ഉൾപ്പെടെ ക്രമീകരിച്ചിട്ടുണ്ട്.
ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷതവഹിച്ചു. ആക്ടിങ് സെക്രട്ടറി രാജേഷ് പന്മന, ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ജിതിൻ പരിയാരം, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഫാസിൽ വട്ടോളി, ഫിനാൻസ് കൺവീനർ അൻസാർ താഴ, പബ്ലിസിറ്റി കൺവീനർ മുഹമ്മദ് ജസീൽ, റിസപ്ഷൻ കൺവീനർ നിധീഷ് ചന്ദ്രൻ, മാഗസിൻ എഡിറ്റർ ജയഫർ വെള്ളേങ്ങര, മുൻ ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം, മുൻ ദേശീയ ട്രഷറർ ഷബീർ മുക്കൻ, ദേശീയ കോർ കമ്മിറ്റി ഭാരവാഹികൾ, എക്സിക്യുട്ടിവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ അടക്കമുള്ളവർ സന്നിഹിതരായിരുന്നു.

