ഐ.വൈ.സി.സി ബഹ്റൈൻ യൂത്ത് ഫെസ്റ്റ് 2025 പൊതുയോഗം സംഘടിപ്പിച്ചു
text_fieldsഐ.വൈ.സി.സി ബഹ്റൈൻ യൂത്ത് ഫെസ്റ്റ് 2025 പൊതുയോഗത്തിൽ പങ്കെടുത്തവർ
മനാമ: 2013 മുതൽ തുടക്കംകുറിച്ച ഓരോ വർഷവും തുടർന്നുപോരുന്ന ഐ.വൈ.സി.സി ബഹ്റൈൻ യൂത്ത് ഫെസ്റ്റിന്റെ ഈ വർഷത്തെ പരിപാടി 2025 ജൂണിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആദ്യ ഘട്ട പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടനയുടെ ആഭിമുഖ്യത്തിൽ പൊതുയോഗം സംഘടിപ്പിച്ചു. സൽമാനിയ കലവറ റസ്റ്റാറന്റ് ഹാളിൽ വെച്ചാണ് യോഗം ചേർന്നത്. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആക്ടിങ് ജനറൽ സെക്രട്ടറി രാജേഷ് പന്മന സ്വാഗതം പറഞ്ഞു. ട്രഷറർ ബെൻസി ഗനിയുഡ് നന്ദി പറഞ്ഞ പരിപാടിയിൽ, യൂത്ത് ഫെസ്റ്റ് ഭാരവാഹികളായ ജനറൽ കൺവീനർ ജിതിൻ പരിയാരം, ഫൈനാൻസ് കൺവീനർ അൻസാർ താഴെ, പ്രോഗ്രാം കൺവീനർ ഫാസിൽ വട്ടോളി, മാഗസിൻ എഡിറ്റർ ജയഫർ അലി വെള്ളങ്ങര, റിസപ്ഷൻ കൺവീനർ നിധീഷ് ചന്ദ്രൻ,പബ്ലിസിറ്റി കൺവീനർ മുഹമ്മദ് ജസീൽ എന്നിവർ വിവിധ സബ് കമ്മിറ്റി പ്രവർത്തനങ്ങൾ സംബന്ധിച്ചു സംസാരിക്കുകയും, മുൻ ദേശീയ പ്രസിഡന്റുമാരായ വിൻസു കൂത്തപ്പള്ളി, ബേസിൽ നെല്ലിമറ്റം, അനസ് റഹീം എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

