Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി.​സി...

ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ റി​ഫ ക​മ്മി​റ്റി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ റി​ഫ ക​മ്മി​റ്റി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സംഘടിപ്പിച്ചു
cancel
camera_alt

ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ റി​ഫാ ഏ​രി​യ ക​മ്മി​റ്റി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

Listen to this Article

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ റി​ഫാ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ന്നു​വ​രു​ന്ന 51ാമ​ത് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പാ​ണ് റി​ഫാ അ​ൽ ഹി​ലാ​ൽ ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ ത​ര​ത്തി​ലു​ള്ള ബ്ല​ഡ് പ​രി​ശോ​ധ​ന​ക​ളും ഡോ​ക്ട​ർ​മാ​രു​ടെ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ സേ​വ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ഒ​രു​ക്കി. മി​ക​ച്ച ജ​ന​പ​ങ്കാ​ളി​ത്തം ക്യാ​മ്പി​നെ ഏ​റെ ശ്ര​ദ്ധേ​യ​മാ​ക്കി.

ഐ.​വൈ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ് റി​ച്ചി ക​ള​ത്തൂ​രേ​ത്ത് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്റ് ബേ​സി​ൽ നെ​ല്ലി​മ​റ്റം, സെ​ക്ര​ട്ട​റി റോ​ണി റോ​യ്, ദേ​ശീ​യ ക​മ്മി​റ്റി അം​ഗം നി​തി​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം അ​ബൂ​ത്വാ​ലി​ബ്, ട്ര​ഷ​റ​ർ ഷ​ഫീ​ഖ് സൈ​ഫു​ദ്ദീ​ൻ, ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ഫി വ​യ​നാ​ട്, ആ​ർ​ട്സ് വി​ങ് ക​ൺ​വീ​ന​ർ അ​നൂ​ബ് ത​ങ്ക​ച്ച​ൻ, ഐ.​ടി & മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​ർ അ​ല​ൻ ഐ​സ​ക്ക്, ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - IYCC Bahrain Rifa Committee organized a free medical camp
Next Story