ഐ.വൈ.സി.സി ബഹ്റൈൻ -രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഇന്ന്
text_fieldsമനാമ: ഇന്ത്യൻ വിവരസാങ്കേതിക വിദ്യയെ ലോകോത്തരമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34ാമത് രക്തസാക്ഷിത്വ ദിനാചരണം ഇന്ന് വൈകീട്ട് 6.30ന് മനാമയിലുള്ള കെ സിറ്റി ഹാളിൽ നടക്കും.
അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിക്കും. ബഹ്റൈനിലെ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലുള്ളവർ പങ്കെടുക്കും.
പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. ഇന്ത്യ ഇന്ന് ലോകത്തിന്റെ മുമ്പിൽ തല ഉയർത്തി നിൽക്കുന്നത് രാജീവ് ഗാന്ധിയെപ്പോലെയുള്ള മുൻകാല പ്രധാനമന്ത്രിമാരുടെ ദീർഘ വീക്ഷണത്തിന്റെ ഫലമാണെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

