ഐ.വൈ.സി.സി ബഹ്റൈൻ "ഒന്നായി കൂടാം" വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഐ.വൈ.സി.സി ബഹ്റൈൻ സംഘടിപ്പിച്ച വിന്റർ ക്യാമ്പ്
മനാമ : ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ഒന്നായി കൂടാം " എന്ന പേരിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. സാക്കിർ ഡെസേർട്ട് ക്യാമ്പിൽ വൈകീട്ട് ഏഴുമുതൽ പുലർച്ച അഞ്ചു വരെ നടന്ന ക്യാമ്പിൽ പ്രവർത്തകരും, കുടുംബങ്ങളും, കുട്ടികളുമടക്കം നിരവധി ആളുകൾ പങ്കെടുത്തു.
എക്സിക്യുട്ടിവ് മെംബർ നിസാം കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ മെമ്മറി ടെസ്റ്റ് മത്സരം, ചോദ്യോത്തര മത്സരമടക്കം നിരവധി കലാപ്രകടനങ്ങളും അരങ്ങേറി. വിവിധ കലാപരിപാടികളിൽ വിജയികളായവർക്ക് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, പ്രോഗ്രാം കോർഡിനേറ്റർ രാജേഷ് പന്മന എന്നിവർ സമ്മാന വിതരണം നടത്തി. മെമ്മറി ടെസ്റ്റിൽ ഹൈറ അനസും, ചോദ്യോത്തരത്തിൽ നിവേദ് രജീഷ് രവി അടക്കമുള്ള കുരുന്നുകൾ മികച്ച നിലവാരം പുലർത്തി.
ഷാഫി വയനാടിന്റെ നേതൃത്വത്തിലുള്ള ഭക്ഷണ ക്രമീകരണങ്ങളും, ക്യാമ്പ് ഫയറുമടക്കം സംവിധാനം ചെയ്ത ക്യാമ്പിൽ ആർട്സ് വിങ് കൺവീനർ റിച്ചി കളത്തൂരേത്ത്, ശരത് കണ്ണൂർ, സിദ്ദീഖ്, ജയരാജ് അടക്കമുള്ളവരുടെ ഗാന സദസ്സ് പരിപാടിക്ക് മികവേകി. പ്രോഗ്രാം കോഓഡിനേറ്റർമാരായ അനൂപ് തങ്കച്ചൻ, സ്റ്റെഫി സാബു, ദേശീയ കോർ കമ്മിറ്റി അംഗങ്ങളായ അനസ് റഹീം, ഷംഷാദ് കാക്കൂർ, രതീഷ് രവി, മുഹമ്മദ് ജസീൽ, റിനോ സ്കറിയ, ജമീൽ കണ്ണൂർ, ഐ.വൈ.സി.സി വനിത വിങ് എക്സിക്യുട്ടിവ് മെംബർ ബാഹിറ അനസ്, ദേശീയ എക്സിക്യുട്ടിവ് മെംബർമാർ, ഏരിയ ഭാരവാഹികൾ നേതൃത്വം നൽകി.

