‘ഗാന്ധി കാലഘട്ടത്തിന്റെ പ്രസക്തി’: ഐ.വൈ.സി.സി ബഹ്റൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു
text_fieldsമനാമ: ഐ.വൈ.സി.സി ബഹ്റൈൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ‘ഗാന്ധി കാലഘട്ടത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഏഴ് വയസ്സു മുതൽ 15 വയസ്സു വരെ (കാറ്റഗറി 1), 15 വയസ്സിന് മുകളിൽ (കാറ്റഗറി 2) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.
ബഹ്റൈൻ പ്രവാസികളായ മലയാളികൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുന്നത്. മത്സരാർഥികൾ റെക്കോഡ് ചെയ്ത, 10 മിനിറ്റിൽ കവിയാത്ത പ്രസംഗ വിഡിയോകൾ ഒക്ടോബർ 7, വൈകീട്ട് 8.00 മണിക്ക് മുമ്പായി 33874100, 66682385 എന്നീ വാട്ട്സ്ആപ് നമ്പറുകളിലേക്ക് അയക്കണം. ഗാന്ധിയൻ ആശയങ്ങളെക്കുറിച്ച് യുവതലമുറയിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

