Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.വൈ.സി.സി ബഹ്‌റൈൻ 54-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ഐ.വൈ.സി.സി ബഹ്‌റൈൻ 54-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
cancel

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ബദർ അൽ സഫ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ 54-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി സൗജന്യ രക്തപരിശോധനയും ഡോക്ടർ കൺസൾട്ടേഷനും ഉൾപ്പെടെയുള്ള വിവിധ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കി.

തുടർന്ന് ബി.എൽ.എസ് ട്രെയിനർ അലിയുടെ നേതൃത്വത്തിൽ സി.പി.ആർ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ബദർ അൽ സഫ മെഡിക്കൽ സെന്റർ മാനേജർ സകീർ ഹുസൈൻ, അഡ്മിനിസ്ട്രേഷൻ മാനേജർ ലാൽ, മെഡിക്കൽ ഡയറക്ടർ ഡോ. കമൽ കണ്ണൻ, അഷ്ന, ജസീല, ജസ്‌ന, മെഡിക്കൽ ക്യാമ്പ് കോഓർഡിനേറ്റർ ഫാസിൽ എന്നിവർ ക്യാമ്പിന്റെ നടത്തിപ്പിന് നേതൃത്വം നൽകി. തുടർന്ന് നടന്ന ഔദ്യോഗിക ചടങ്ങിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് ബദർ അൽ സഫ മെഡിക്കൽ സെന്റർ മാനേജർ സകീർ ഹുസൈന് മൊമെന്റോ കൈമാറി.

ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ മുത്തലിബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ജോയിന്റ് സെക്രട്ടറി രജീഷ് പി. സി. സ്വാഗതം പറഞ്ഞു. ദേശീയ വൈസ് പ്രസിഡന്റ് ഷാഫി വയനാട്, ദേശീയ ജോയിന്റ് സെക്രട്ടറിമാരായ ശരത്ത് കണ്ണൂർ, രഞ്ജിത് മാഹി, ചാരിറ്റി വിംഗ് കൺവീനർ രഞ്ജിത് പേരാമ്പ്ര, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ വിജയൻ ടി. പി., നസീർ പൊന്നാനി എന്നിവർ സംസാരിച്ചു. ഏരിയാ കമ്മറ്റി ട്രഷറർ അരുൺ കുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IYCC Bahrain organizes 54th free medical camp
Next Story