Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.വൈ.സി.സി ബഹ്റൈൻ...

ഐ.വൈ.സി.സി ബഹ്റൈൻ ഉമ്മൻ ചാണ്ടി, സി.വി. പത്മരാജൻ അനുസ്മരണം സംഘടിപ്പിച്ചു

text_fields
bookmark_border
ഐ.വൈ.സി.സി ബഹ്റൈൻ ഉമ്മൻ ചാണ്ടി, സി.വി. പത്മരാജൻ അനുസ്മരണം സംഘടിപ്പിച്ചു
cancel
camera_alt

അനുസ്മരണ സമ്മേളനത്തിൽ ശംസുദ്ധീൻ വെള്ളിക്കുളങ്ങര മുഖ്യപ്രഭാഷണം നടത്തുന്നു

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി, മുതിർന്ന കോൺഗ്രസ് നേതാവ് സി.വി. പത്മരാജൻ എന്നിവരുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

ചടങ്ങിൽ പ്രവാസി സമൂഹത്തിലെ നിരവധി പേർ പങ്കെടുത്തു. പുഷ്പാർച്ചനയോടെ തുടക്കം കുറിച്ച പരിപാടിക്ക് ഐ.വൈ.സി.സി ആക്ടിങ് പ്രസിഡന്റ്‌ ഷാഫി വയനാട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി സലിം അബുത്വാലിബ് സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ ശംസുദ്ധീൻ വെള്ളിക്കുളങ്ങര മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് മാഹി, മുൻ പ്രസിഡന്റുമാരായ ഫാസിൽ വട്ടോളി, ബ്ലെസ്സൺ മാത്യു, ജിതിൻ പരിയാരം, മുൻ ദേശീയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. പരിപാടിക്ക് ഷഫീക് സൈഫുദ്ധീൻ നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandygulfBahrainIYCC Bahrainmemorial service
News Summary - IYCC Bahrain organized a memorial service for Oommen Chandy and C.V. Padmarajan
Next Story