Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രൊ. ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗം ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു

text_fields
bookmark_border
പ്രൊ. ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗം ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു
cancel

മനാമ: മുൻ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും, ദേശീയ വൈസ് ചെയർമാനുമായിരുന്ന - സമസ്ത ജനറൽ സെക്രട്ടറി പ്രൊ. ആലിക്കുട്ടി മുസ്ലിയാരുടെ വേർപാടിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സമൂഹത്തിൽ നല്ല സന്ദേശങ്ങളും പരസ്പര സ്നേഹവും വളർത്തുന്നതിൽ എന്നും മുന്നിൽ നിന്ന പ്രസ്ഥാനമാണ് സമസ്ത.

അതിന്റെ അമരത്തിരുന്ന് തന്റെ ഭൗതിക, മതപരമായ അറിവും അനുഭവ സമ്പത്തും ജനങ്ങളുടെ നന്മയ്ക്കായി വിനിയോഗിച്ച പണ്ഡിതനായിരുന്നു അദ്ദേഹം. വലിയ വിജ്ഞാനവും ലളിതമായ ജീവിതരീതിയും കൊണ്ട് എല്ലാവരുടെയും ആദരവ് നേടിയ വ്യക്തിത്വമായിരുന്നു ആലിക്കുട്ടി മുസ്ലിയാർ. സമസ്തയുടെ വളർച്ചയ്ക്കും സമൂഹത്തിന് നൽകിയ നല്ല സംഭാവനകൾക്കും അദ്ദേഹം ചെയ്ത സേവനങ്ങൾ എന്നും സ്മരിക്കപ്പെടും.

അദ്ദേഹത്തിന്റെ വേർപാടിൽ പ്രയാസമനുഭവിക്കുന്ന കുടുംബത്തിന്റെയും സ്നേഹജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IYCC Bahrain mourns the passing of Alikkutty Musliyar
Next Story