ഐ.വൈ.സി.സി ബഹ്റൈൻ മനാമ ഏരിയ സത്യസേവ സംഘർഷ്
text_fieldsഐ.വൈ.സി.സി ബഹ്റൈൻ മനാമ ഏരിയ സംഘടിപ്പിച്ച ഏകദിന ക്യാമ്പിന്റെ സമാപനസമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് സംസാരിക്കുന്നു
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ മനാമ ഏരിയ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് യുവജനങ്ങൾക്ക് പുതിയ ഊർജം പകർന്നു. വിവിധ സെഷനുകളിലായി നടന്ന പരിപാടിയിൽ യുവജനങ്ങൾക്ക് പ്രചോദനവും സംഘടനാപരമായ അവബോധവും നൽകി. ക്യാമ്പിന്റെ തുടക്കം മോട്ടിവേഷൻ ക്ലാസോടെയായിരുന്നു. മൊയ്തീൻ ഷംസീരിവളപ്പിൽ സ്വാഗതം പറഞ്ഞു. കിരൺ കെ മൂലായിൽ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കരയുടെ പ്രചോദനാത്മകമായ ക്ലാസ് യുവജനങ്ങൾക്ക് പുതിയ ചിന്തകൾ നൽകി.
തുടർന്ന്, യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളെക്കുറിച്ച് സാമൂഹികപ്രവർത്തകൻ യു.കെ. അനിൽകുമാർ ക്ലാസെടുത്തു. ഏരിയ പ്രസിഡന്റ് റാസിബ് വേളം അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷിജിൽ പെരുമച്ചേരി സ്വാഗതം പറഞ്ഞു. ക്യാമ്പിന്റെ മൂന്നാം സെഷനിൽ നടന്ന ടോക്ക് ഷോയിൽ മുൻ ഏരിയ പ്രസിഡന്റ് റോഷൻ ആന്റണി അധ്യക്ഷത വഹിച്ചു. മുൻ ദേശീയ പ്രസിഡന്റുമാരായ ബേസിൽ നെല്ലിമറ്റം, വിൻസു കൂത്തപ്പള്ളി, അനസ് റഹീം എന്നിവർ അംഗങ്ങളുമായി സംവദിച്ചു.
സംഘടനയുടെ 13 വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചും ജീവകാരുണ്യ, വൈജ്ഞാനിക, കല, കായിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നാട്ടിലും ബഹ്റൈനിലും നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു. ഈ സെഷനിൽ സമകാലിക വിഷയങ്ങളെക്കുറിച്ചും സംഘടനാപരമായ കാര്യങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ നടന്നു. ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ റാസിബ് വേളം അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര് ബെൻസി ഗനിയുഡ്, വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ, ദേശീയ ഇന്റേണൽ ഓഡിറ്റർ ജയഫർ അലി വെള്ളങ്ങര, മുൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി തുടങ്ങിയവർ സംസാരിച്ചു. ഷിജിൽ സ്വാഗതവും മുഹമ്മദ് ഷഫീർ പി.എം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

