ഐ.വൈ.സി.സി ബഹ്റൈൻ കൃപേഷ്, ശരത് ലാൽ അനുസ്മരണം
text_fieldsഐ.വൈ.സി.സി ബഹ്റൈൻ കൃപേഷ്, ശരത് ലാൽ അനുസ്മരണം
മനാമ: സി.പി.എം ക്രൂരതയുടെ ഇരകളായ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഐ.വൈ.സി.സി ബഹ്റൈൻ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സൽമാനിയ കെ.സി.എ ഹാളിൽ സംഘടിപ്പിച്ചു.
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് അധ്യക്ഷതവഹിച്ചു. നാടിനെ നടുക്കിയ കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരത ചർച്ചയായ യോഗത്തിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ യു.കെ. അനിൽകുമാർ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് അംഗം ബിജു ജോർജ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ദേശീയ കോർ കമ്മറ്റി അംഗങ്ങൾ, എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ സംസാരിച്ചു. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധം യോഗത്തിൽ ഉയർന്നു വന്നു. ഐ.വൈ.സി.സി ദേശീയ ജന. സെക്രട്ടറി സലിം അബുത്വാലിബ് ചടങ്ങിന് സ്വാഗതവും, ട്രഷറർ ഷഫീക് സൈഫുദ്ദീൻ നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

