Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.വൈ.സി.സി ബഹ്‌റൈൻ...

ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ്–അറാദ് ഏരിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ്–അറാദ് ഏരിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിന്ന് 

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടനയുടെ പതിമൂന്നാം സ്ഥാപകദിനത്തോടനുബന്ധിച്ച് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് ഹിദ്ദ്–അറാദ് ഏരിയ കമ്മിറ്റി 20-ാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മനുഷ്യത്വത്തിന്‍റെ മഹത്തായ മാതൃകയായി രക്തദാനത്തിനായി മുന്നോട്ടുവന്ന ദാതാക്കളെയും, ക്യാമ്പ് വിജയകരമായി ഏകോപിപ്പിച്ച ഹിദ്ദ്–അറാദ് ഏരിയ കമ്മിറ്റി പ്രവർത്തകരെയും ഐ.വൈ.സി.സി ദേശീയ കമ്മിറ്റി അഭിനന്ദിച്ചു. 2013-ൽ രൂപീകൃതമായ സംഘടന കഴിഞ്ഞ 13 വർഷങ്ങളായി “സാമൂഹിക നന്മയ്ക്ക് സമർപ്പിത യുവത്വം” എന്ന ആശയത്തെ മുൻനിർത്തി രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഏരിയ പ്രസിഡന്റ് നിതിൻ ചെറിയാൻ, സെക്രട്ടറി രാജേഷ് പന്മന, ട്രഷറർ ഷെറിൻ ജോർജ്, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ ബെൻസി ഗനിയൂട്, റോബിൻ കോശി എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.

ചടങ്ങിൽ ഐ.വൈ.സി.സി ദേശീയ പ്രസിഡന്‍റ് റിച്ചി കളത്തൂരേത്ത് രക്തദാന ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഹോസ്പിറ്റൽ പ്രതിനിധികൾക്ക് മൊമെന്റോ കൈമാറി. ദേശീയ ജനറൽ സെക്രട്ടറി സലിം അബുത്വാലിബ്, ട്രഷറർ ഷഫീക് സൈഫുദ്ധീൻ എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നു. ചികിത്സാ സഹായം, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പദ്ധതികളിലൂടെ പ്രവാസി സമൂഹത്തിന്‍റെ താങ്ങാവാൻ ഐ.വൈ.സി.സിക്ക് സാധിച്ചിട്ടുണ്ട്. സാമൂഹ്യ സേവനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് വരും ദിവസങ്ങളിലും വിവിധ പരിപാടികളും സേവന പ്രവർത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCCBahraingulfnewsmalayalam
News Summary - IYCC Bahrain Hidd-Arad Area Committee organized a blood donation camp
Next Story