ഐ.വൈ.സി.സി ബഹ്റൈൻ ഹമദ് ടൗൺ-ഷിഫ അൽ ജസീറ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഐ.വൈ.സി.സി ബഹ്റൈൻ ഹമദ് ടൗൺ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: പ്രവാസി ആരോഗ്യ സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി സംഘടന നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി ഐ.വൈ.സി.സി ബഹ്റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 47ാമത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് ഹമലയിൽ വെച്ച് നടന്നത്. ഹമല ഷിഫ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും, ഡോക്ടറുടെ കൺസൽട്ടേഷൻ സേവനവും സൗജന്യമായാണ് നൽകിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ക്യാമ്പിന്റെ ഭാഗമായി. മികച്ച രീതിയിൽ ജനപങ്കാളിത്തംകൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി. ഐ.വൈ.സി.സി ഏരിയ പ്രസിഡന്റ് വിജയൻ ടി.പിയുടെ അധ്യക്ഷതയിൽ ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് വാസ്റ്റിൻ, വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ, മുൻ ദേശീയ പ്രസിഡന്റുമാരായ ഫാസിൽ വട്ടോളി, ജിതിൻ പരിയാരം, എക്സിക്യൂട്ടിവ് അംഗം അൻസാർ ടി.ഇ എന്നിവർ സംസാരിച്ചു.
ഐ.വൈ.സി.സി കോർ ഭാരവാഹികൾ, ദേശീയ എക്സിക്യൂട്ടിവ് അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ ട്രഷറർ ശരത് കണ്ണൂർ, ശിഫ അൽ ജസീറ ഹോസ്പിറ്റൽ പ്രതിനിധികൾ, ഐ.വൈ.സി.സി ഏരിയ പ്രതിനിധികളായ നസീർ പൊന്നാനി, റോയ് മത്തായി, ജയൻ, അനീഷ്, അരുൺ, ഫൈസൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഹോസ്പിറ്റലിനുള്ള മൊമെന്റോ ഏരിയ പ്രസിഡന്റ് വിജയൻ ടി.പി ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ഹമല ബ്രാഞ്ച് പ്രതിനിധി ഡോക്ടർ ജാസ്മിൻ മൊയ്തുവിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

