ഹൃദ്​രോഗ ബോധവത്കരണ കാമ്പയിൻ നടത്തി 

09:52 AM
04/10/2017
െഎ.വൈ.സി.സി ‘കിംസ് മെഡിക്കൽ സെൻററു’മായി സഹകരിച്ച് നടത്തിയ ഹൃദ്​രോഗ ബോധവത്കരണ കാമ്പയിനിൽ നിന്ന്​

മനാമ: ​െഎ.വൈ.സി.സി ‘കിംസ് മെഡിക്കൽ സ​െൻററു’മായി സഹകരിച്ച് ഹൃദ്​രോഗ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു.പ്രവാസികൾക്കിടയിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ കൂടുന്നസാഹചര്യത്തിലാണ്​ കാമ്പയിൻ സംഘടിപ്പിച്ചത്.ലോക ഹൃദയ ദിനത്തിൽ കാമ്പയിൻ ഉദ്​ഘാടനം ജിദ്​ഹാഫ്​സിലെ ലേബർ ക്യാമ്പിൽ നടന്നു. പ്രസിഡൻറ്​ ബേസിൽ നെല്ലിമറ്റം, ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി, ട്രഷറർ ഹരി ഭാസ്കർ, കിംസ് ഹോസ്പിറ്റൽ പ്രതിനിധി സഹൽ, കമ്പനി പ്രൊജക്​ട്​ മാനേജർ മുഹമ്മദ് അലി, കേരളീയ സമാജം പ്രതിനിധി സിറാജുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു. സംഘടനയുടെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മനാമ,ഗുദൈബിയ,സൽമാനിയ,റിഫ,ഹിദ്ദ്, ടൂബ്ലി, സൽമാബാദ്,ഹമദ് ടൗൺ,ബുദയ്യ, മുഹറഖ് എന്നിവിടങ്ങളിലും കാമ്പയിനുകൾ സംഘടിപ്പിച്ചു. ആർട്സ് വിങ്ങി​​െൻറ നേതൃത്വത്തിൽ ലേബർ ക്യാമ്പിൽ ഫ്ലാഷ്​ മോബും നടത്തി.

COMMENTS