Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.വൈ.സി.സി ബഹ്‌റൈൻ...

ഐ.വൈ.സി.സി ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
ഐ.വൈ.സി.സി ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ്
cancel

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ബദർ അൽ സഫ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ 54-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി സൗജന്യ രക്തപരിശോധനയും ഡോക്ടർ കൺസൾട്ടേഷനും ഉൾപ്പെടെയുള്ള വിവിധ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കി.

തുടർന്ന് ബി.എൽ.എസ് ട്രെയിനർഅലിയുടെ നേതൃത്വത്തിൽ അടിയന്തര സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷ (സി.പി.ആർ) എപ്പോൾ, എങ്ങനെ നൽകണം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഔദ്യോഗിക ചടങ്ങിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് ബദർ അൽ സഫ മെഡിക്കൽ സെന്റർ മാനേജർ സകീർ ഹുസൈന് മൊമെന്റോ കൈമാറി.

ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ മുത്തലിബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ജോയിന്റ് സെക്രട്ടറിരജീഷ് പി. സി. സ്വാഗതം പറഞ്ഞു. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഏരിയാ കമ്മറ്റി ട്രഷറർ ശ്രീ. അരുൺ കുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsFree medical campBahrain NewsIYCC Bahrain
News Summary - IYCC Bahrain Free Medical Camp
Next Story