ഐ.വൈ.സി.സി ബഹ്റൈൻ മുൻ; പ്രസിഡന്റുമാർ യു.ഡി.എഫ് സ്ഥാനാർഥികൾ
text_fieldsനബീൽ കുണ്ടനി,വി.വി. സൈനുദ്ദീൻ
മനാമ: ഇന്ത്യക്ക് പുറത്ത് ആദ്യത്തെ കോൺഗ്രസ് യുവജന സംഘടനയായ ഐ.വൈ.സി.സി ബഹ്റൈന്റെ മുൻ ഏരിയ പ്രസിഡന്റുമാരായ രണ്ടുപേർ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരിക്കുന്നു.
പ്രവാസ ലോകത്തെ സംഘടന മികവും ജനസേവന പരിചയവും മുൻനിർത്തിയാണ് ഇരുവരും ജനവിധി തേടുന്നത്. സംഘടനയുടെ അഭിമാനം ഉയർത്തി നബീൽ കുണ്ടനി, സൈനുദ്ദീൻ വി.വി എന്നിവരാണ് മത്സരത്തിനുള്ളത്. പ്രവാസ ലോകത്ത് യുവജനതയെ ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വങ്ങളായിരുന്നു നബീലും സൈനുദ്ദീനും.
ബഹ്റൈനിലെയും നാട്ടിലെയും സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യങ്ങളായിരുന്നു ഇരുവരും. ഐ.വൈ.സി.സിയിലൂടെ തങ്ങൾ നേടിയെടുത്ത സംഘടനാപാടവം ഇനി നാട്ടിലെ വികസനത്തിനായി ഉപയോഗിക്കുമെന്ന ഉറപ്പോടെയാണ് ഇരുവരും മത്സരിക്കുന്നത്.
ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്റെ ശബ്ദമായി സാമൂഹിക സേവന മേഖലകളിലടക്കം നിലകൊണ്ട ഒരു പ്രസ്ഥാനത്തിന്റെ മുഖ്യ ഭാരവാഹികളായി പ്രവർത്തിച്ച ഇരുവരുടെയും മത്സരം, നാടിന്റെ വികസനത്തിനും, ജനക്ഷേമ പ്രവർത്തനങ്ങൾക്കും മുതൽക്കൂട്ടാവുമെന്ന് സംഘടന പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ് എന്നിവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

