ഐ.വൈ.സി.സി ബഹ്റൈൻ ഫാൻസ് ഫുട്ബാൾ ടൂർണമെന്റ്: ബ്രസീലിന് കിരീടം, പോർച്ചുഗൽ റണ്ണറപ്പ്
text_fieldsമനാമ: കായിക സൗഹൃദവും ലോക ഫുട്ബാളിനോടുള്ള ആവേശവും ഒരുമിപ്പിച്ച് ഐ.വൈ.സി.സി ബഹ്റൈൻ സംഘടിപ്പിച്ച ഫാൻസ് ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. ലോക ഫുട്ബോളിലെ പ്രമുഖ രാജ്യങ്ങളെ പ്രതിനിധീകരിച്ച് അർജന്റീന, ബ്രസീൽ, ഫ്രാൻസ്, പോർച്ചുഗൽ എന്നീ നാല് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.
ആരംഭം മുതൽ അവസാന വിസിൽ മുഴങ്ങുന്നതുവരെ കാണികളെ ആവേശത്തിലാഴ്ത്തിയ മത്സരങ്ങളാണ് അരങ്ങേറിയത്. ഓരോ ടീമിലെയും താരങ്ങൾ മികച്ച കൂട്ടായ്മയും പോരാട്ടവീര്യവും പ്രകടിപ്പിച്ചതോടെ എല്ലാ മത്സരങ്ങളും ആവേശകരമായി മാറി. ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ബ്രസീൽ എതിരാളികളായ പോർച്ചുഗലിനെ മറികടന്ന് ചാമ്പ്യൻമാരായി കിരീടം സ്വന്തമാക്കി.
ടൂർണമെന്റിൽ പങ്കെടുത്ത അർജന്റീന, ഫ്രാൻസ് ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ച് മത്സരങ്ങൾക്ക് മാറ്റുകൂട്ടി. വിജയ–പരാജയങ്ങൾക്കപ്പുറം പരസ്പര സൗഹൃദവും കായികമൂല്യങ്ങളും ഉയർത്തിപ്പിടിച്ച മത്സരങ്ങളായിരുന്നു എല്ലാ ടീമുകളും കാഴ്ചവെച്ചത്. സംഘാടകരെയും പങ്കെടുത്ത ടീമുകളെയും പ്രേക്ഷകരെയും അഭിനന്ദിച്ച ചടങ്ങോടെയാണ് ടൂർണമെന്റ് സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

