Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.വൈ.സി.സി ബഹ്‌റൈൻ ‘ചിറക്’ പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ വിതരണം

text_fields
bookmark_border
ഐ.വൈ.സി.സി ബഹ്‌റൈൻ ‘ചിറക്’ പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ വിതരണം
cancel

കരുനാഗപ്പള്ളി/മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈന്റെ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ചിറക്’ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി അർഹയായ കുടുംബത്തിന് മോട്ടോറൈസ്ഡ് തയ്യൽ മെഷീൻ സൗജന്യമായി വിതരണം ചെയ്തു.

കരുനാഗപ്പള്ളി സ്വദേശി ലത, ആദിത്യ നിവാസ്, പാവുമ്പ, കരുനാഗപ്പള്ളിയ്ക്കാണ് തയ്യൽ മെഷീൻ കൈമാറിയത്. സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് സ്വയംതൊഴിലിലൂടെ വരുമാനം കണ്ടെത്തുന്നതിനും സ്വയംപര്യാപ്തരാകുന്നതിനും ആവശ്യമായ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ‘ചിറക്’ പദ്ധതി നടപ്പിലാക്കുന്നത്.

ഐ.വൈ.സി.സി ബഹ്‌റൈന്റെ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെയും സാമൂഹിക പ്രവർത്തകരുടെയും സഹകരണത്തോടെ അർഹരായവരെ കണ്ടെത്തി തയ്യൽ മെഷീനുകൾ വിതരണം ചെയ്തുവരികയാണ്.

തയ്യൽ മെഷീൻ വിതരണ ചടങ്ങിൽ കരുനാഗപ്പള്ളി എം.എൽ.എ സി. ആർ. മഹേഷ്, വാർഡ് മെമ്പർ സുന്ദരകുമാർ, ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ട്രഷറർ ഷഫീക്ക് സൈഫുദ്ദീൻ, സ്ഥാപക നേതാവും മുൻ ജനറൽ സെക്രട്ടറിയുമായ ബിജു മലയിൽ, മുൻ വൈസ് പ്രസിഡന്റ് ദിലീപ് ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. സാമൂഹിക പ്രവർത്തകരായ സൈഫുദ്ദീൻ, നിസാർ, വൈശാഖ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

അർഹരായ കുടുംബങ്ങൾക്ക് സ്വയംതൊഴിലിലൂടെ സ്ഥിരമായ ഉപജീവനമാർഗം കണ്ടെത്തുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്നുവരുന്നതിനും കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ഐ.വൈ.സി.സി ‘ചിറക്’ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ചാരിറ്റി വിങ് കൺവീനർ രഞ്ജിത് പേരാമ്പ്ര പത്രക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IYCC Bahrain distributes sewing machines as part of the 'Chirak' project
Next Story