ഐ.വൈ.സി.സി ബഹ്റൈൻ ക്യാപ്റ്റൻസ് മീറ്റ്
text_fieldsമനാമ: ഐ.വൈ.സി.സി ബഹ്റൈൻ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള കപ്പ് 2025 പ്രഫഷനൽ ഫുട്ബോൾ ടൂർണമെന്റ് ക്യാപ്റ്റൻസി മീറ്റ് മനാമ കാലിക്കറ്റ് ഫുഡ് സിറ്റി ഹാളിൽ ചേർന്നു.
കേരള ഫുട്ബാൾ അസോസിയേഷൻ ബഹ്റൈനുമായി സഹകരിച്ചു നടത്തുന്ന കളിയുടെ വിശദ വിവരങ്ങൾ ഐ.വൈ.സി.സി ബഹ്റൈൻ സ്പോർട്സ് വിങ് കൺവീനർ റിനോ സ്കറിയ യോഗത്തിൽ വിശദീകരിച്ചു. ബഹ്റൈനിലെ എട്ട് പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ജനുവരി 30 - 31 തീയതികളിൽ ഹൂറ അൽ ടീൽ ഗ്രൗണ്ടിൽ വെച്ചാണ് നടക്കുന്നത്.
എല്ലാവരെയും മത്സരം വീക്ഷിക്കാൻ ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

