ഐ.വൈ.സി.സി ഏരിയ കൺവെൻഷനും രാജീവ് ഗാന്ധി ജന്മദിനാഘോഷവും
text_fieldsഐ.വൈ.സി.സി ഗുദൈബിയ -ഹൂറ ഏരിയ കൺവെൻഷൻ
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി ബഹ്റൈൻ), ഗുദൈബിയ ഹൂറ ഏരിയ കമ്മിറ്റിയുടെ ഏരിയ കൺവെൻഷനും മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷങ്ങളും സദ്ഭാവന ദിവസ് എന്ന പേരിൽ വിപുലമായി സംഘടിപ്പിച്ചു.
വയനാട്ടിൽ സംഭവിച്ച ഉരുൾ പൊട്ടലിലും മലയിടിച്ചിലും ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ആരംഭിച്ച യോഗത്തിന് ഗുദൈബിയ -ഹൂറ ഏരിയ സെക്രട്ടറി സൈജു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് സജിൽ കുമാർ അധ്യക്ഷത വഹിച്ചു. ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു.
ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, ഐ.വൈ.സി.സി ബഹ്റൈൻ മുൻ പ്രസിഡന്റ് ജിതിൻ പരിയാരം, വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ, ജോയന്റ് സെക്രട്ടറി രാജേഷ് പന്മന, മുഹമ്മദ് ജസീൽ, സ്റ്റെഫി സാബു, ജയഫർ അലി, ടി.ഇ. അൻസാർ, വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികളായ റാസിബ് വേളം, മണികണ്ഠൻ ചന്ദ്രോത്ത്, ടി.പി. വിജയൻ, നിതിൻ ചെറിയാൻ, ഷമീർ അലി, തസ്ലീം, അഷ്റഫ്, റജാസ്, ഷാഫി വയനാട്, രജീഷ്, പ്രമീജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
മുൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി മുഖ്യ പ്രഭാഷണം നടത്തി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി രാജ്യത്തിനായി നൽകിയ സംഭാവനകൾ അദ്ദേഹം വിശദീകരിച്ചു. ഗുദൈബിയ ഹൂറ ഏരിയയിലെ പുതിയ അംഗങ്ങൾക്ക് ചടങ്ങിൽ വെച്ചു സ്വീകരണം നൽകി. വിവിധ ഏരിയ കമ്മിറ്റികളിൽ നിന്നുള്ള ഭാരവാഹികൾ സന്നിഹിതരായിരുന്നു. ജോയന്റ് സെക്രട്ടറി സിദ്ദീഖ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

