Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.വൈ.സി.സി ഏരിയ കമ്മിറ്റികൾ മധുരവിതരണം നടത്തി

text_fields
bookmark_border
IYCC Area Committees
cancel
camera_alt

ഐ.വൈ.സി.സി മധുരവിതരണം നടത്തുന്നു

മനാമ: പാലക്കാട്‌ നിയമസഭ, വയനാട് ലോകസഭ ഉപതിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ ഉജ്ജ്വലവിജയത്തിൽ ഐ.വൈ.സി.സി ബഹറിൻ, ഹിദ്ദ് - അറാദ്, ഹമദ് ടൌൺ, ഹൂറ - ഗുദൈബിയ, മുഹറഖ്, മനാമ ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വ്യാപാര സ്ഥാപങ്ങളിലും, പൊതു ഇടങ്ങളിലും മധുരവിതരണം നടത്തി.

പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ ഉപ തിരഞ്ഞെടുപ്പ് വിജയം പിണറായി, മോഡി സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെയും, ബിജെപി, സി.പി.എം കൂട്ടുകെട്ട് വർഗീയ പ്രവർത്തനങ്ങൾക്ക് ജനം നൽകിയ മറുപടിയാണ് എന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഐ.വൈ.സി.സി കോർ ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, മുൻ ദേശീയ, ഏരിയ ഭാരവാഹികൾ അടക്കമുള്ളവർ വിത്യസ്ത ഏരിയകളിൽ ആഘോഷത്തിൽ അഭിവാദ്യങ്ങൾ നേർന്നു. റാസിബ് വേളം, മണികണ്ഠൻ ചന്ദ്രോത്ത്, വിജയൻ ടി.പി, റോബിൻ കോശി, സൈജു സെബാസ്റ്റ്യൻ, നൂർ മുഹമ്മദ്‌, ഷിജിൽ പെരുമച്ചേരി, ഹരിശങ്കർ, നിധിൻ ചെറിയാൻ, ശരത് കണ്ണൂർ, ഹാരിസ് മാവൂർ, എന്നിവർ വിവിധ ഇടങ്ങളിൽ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IYCC Area Committees Sweets were distributed
Next Story