െഎ.വൈ.സി.സി ഓണപ്പാട്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsഅലിൻ ബാബു, ഹലീമ അയ്മൻ, ആദിയ ഷിജു, ഡെൽസ മരിയ ജോസ്, നീതു ജോ, സോബിൻ ചാഴൂർ ജോസ്
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ ഓണാഘോഷങ്ങളുടെ ഭാഗമായി രിഫാ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ ഓണപ്പാട്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 37 പേർ പങ്കെടുത്തു. സബ് ജൂനിയർ വിഭാഗത്തിൽ അലിൻ ബാബു ഒന്നാം സ്ഥാനവും ഹലീമ അയ്മൻ രണ്ടാം സ്ഥാനവും നേടി.
ജൂനിയർ വിഭാഗത്തിൽ ആദിയ ഷിജു, ഡെൽസ മരിയ ജോസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നീതു ജോയും രണ്ടാം സ്ഥാനം സോബിൻ ചാഴൂർ ജോസും സ്വന്തമാക്കി. ഏറ്റവും കൂടുതൽ ലൈക്ക് നേടുന്ന പാട്ടിനുള്ള പ്രോത്സാഹന സമ്മാനം ഡെൽസ മരിയ ജോസ് നേടി. പ്രശസ്ത പിന്നണി ഗായിക പ്രമീളയാണ് വിജയികളെ പ്രഖ്യാപിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

