ഐ.വൈ.സി ഇന്റർനാഷനൽ ഷൂട്ടൗട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsഐ.വൈ.സി ഇന്റർനാഷനൽ സംഘടിപ്പിച്ച ഷൂട്ടൗട്ട് ടൂർണമെന്റിലെ വിജയികൾക്ക് ട്രോഫി സമ്മാനിക്കുന്നു
മനാമ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 'ഐ.വൈ.സി യൂത്ത് കപ്പ്' ഷൂട്ടൗട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു.16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ യൂത്ത് ഇന്ത്യ ജേതാക്കളും കൊമ്പൻസ് റണ്ണർഅപ്പുമായി.
ഐ.വൈ.സി ഗ്ലോബൽ ചെയർമാൻ യാഷ് ചൗധരി ഉദ്ഘാടനം ചെയ്തു. ഡോ. ബാബു രാമചന്ദ്രൻ, ഐ.വൈ.സി ഏഷ്യ മിഡിൽ ഈസ്റ്റ് കോഓഡിനേറ്റർ ഫ്രഡി ജോർജ്, രാജു കല്ലുംപുറം, ബിനു കുന്നന്താനം, ജിതിൻ പരിയാരം, ബെൻസി ഗനിയുഡ് വാസ്റ്റിൻ, ബോബി പാറയിൽ, ഷെമിലി പി. ജോൺ, ശ്രീധർ തേറമ്പിൽ, വിൻസു കൂത്തപ്പിള്ളി, ബ്ലെസൺ മാത്യു, മിനിമോൾ മാത്യു എന്നിവർ സന്നിഹിതരായിരുന്നു.ഐ.വൈ.സി കൗൺസിൽ അംഗങ്ങൾ വിജയികൾക്ക് മെഡലുകളും ട്രോഫിയും സമ്മാനിച്ചു.

