യു.ഡി.എഫിന്റെ വിജയം ആഘോഷിച്ച് ഐ.വൈ.സി
text_fieldsയു.ഡി.എഫിന്റെ വിജയം മധുരം നൽകി
ആഘോഷിക്കുന്ന ഐ.വൈ.സി പ്രവർത്തകർ
മനാമ: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് മുന്നണി നേടിയ ഐതിഹാസികമായ വിജയം ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ മനാമയിൽ മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. യു.ഡി.എഫ് മുന്നണി നേടിയത് ആധികാരികമായ വിജയമാണെന്നും ഇടത് ദുർഭരണത്തിനെതിരെയുള്ള സാധാരണക്കാരായ ജനങ്ങളുടെ വിധിയെഴുത്താണ് ഇതെന്നും വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വരാൻ പോകുന്നു എന്നതിന്റെ ശക്തമായ സൂചനയാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പ് ഫലതെന്നും ഐ.വൈ.സി ബഹ്റൈൻ ഭാരവാഹികൾ പറഞ്ഞു. ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ, വൈസ് ചെയർമാൻ സൽമാനുൽ ഫാരിസ്, ജനറൽ സെക്രട്ടറി റംഷാദ് അയിലക്കാട്, മുഹമ്മദ് റസാഖ്, ഷാഹിദ് അരിക്കുഴിയിൽ, സുബിനാസ്, ഷാസ് പോക്കുട്ടി, ഷൈജാസ്, മുസ്തഫ കൊരട്ടിയിൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

