ബഹ്റൈനിൽ ചൂട് കൂടുന്നു; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
text_fieldsമനാമ: രാജ്യത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ വിഭാഗംഅറിയിച്ചു. ഇന്ന് മുതലായിരിക്കും ചൂട് കാലാവസ്ഥക്ക് തുടക്കമാവുക. ഏറ്റവും കൂടിയ താപനില 38 ഡിഗ്രിയും ഏറ്റവും കുറഞ്ഞ താപനില 26 ഡിഗ്രിയുമായിരിക്കും. 20 നോട്ടിക് മൈൽ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. തിരമാല മൂന്ന് മുതൽ അഞ്ച് അടി വരെ ഉയരാനുള്ള സാധ്യതയും കാണുന്നുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ താപനില 39 ഡിഗ്രിയിൽ കൂടാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ചിലപ്പോൾ ഇത് 40 ഡിഗ്രി കടന്നേക്കും.
ചൂടുകാലത്ത് ഇവ ശ്രദ്ധിക്കാം
സൂര്യതാപമേൽക്കുന്നത് തടയുന്നതിനായി ജനം പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. ചൂട് കാറ്റുണ്ടാവുന്ന വേളകളിൽ ശരീരം തണുപ്പിക്കുക
♦ജല ബാഷ്പീകരണം ഒഴിവാക്കുക
♦തണുത്ത വെള്ളത്തിൽ കുളിക്കുക
♦അയഞ്ഞ കട്ടികുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക
♦ഇടക്കിടെ വെള്ളം കുടിക്കുക
♦കഫീൻ, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറക്കുക
♦ലഘു ഭക്ഷണങ്ങൾ ഇടക്കിടെ കഴിക്കുക
♦ചൂട് കാറ്റുണ്ടാവുന്ന വേളകളിൽ മുറിയുടെ ഊഷ്മാവ് പകൽ സമയങ്ങളിൽ 32 ഡിഗ്രി സെൾഷ്യസും രാത്രിയിൽ 24 ഡിഗ്രി സെൾഷ്യസുമാക്കി ക്രമീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

